ദുല്‍ഖര്‍ സുകുമാര കുറുപ്പിന്റെ ഗെറ്റപ്പില്‍; പോസ്റ്റര്‍ കണ്ട് ഞെട്ടി ആരാധകര്‍

single-img
17 June 2017

ഒടുവില്‍ അതും സംഭവിച്ചു ! കേരളം പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന സുകുമാര കുറുപ്പിന്റെ ജീവിതം വെള്ളിത്തിരയില്‍ വരയ്ക്കാന്‍ ദുല്‍ക്കര്‍ സല്‍മാന്‍ എത്തുന്നു. ഞെട്ടിപ്പിക്കുന്ന ഗെറ്റപ്പില്‍ താരം പ്രത്യക്ഷപ്പെടുന്ന പോസ്റ്റര്‍ ഫെയ്‌സ്ബുക്ക് അടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധനേടി കഴിഞ്ഞു. വന്‍ വരവേല്‍പ്പാണ് ചിത്രത്തിന്റെ പോസ്റ്ററിനു ഇതിനോടകം നവമാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ടു ഞെട്ടിയ ആരാധകര്‍ ട്രോളുകളിലൂടെയും ഷെയര്‍ ചെയ്തുമെല്ലാം താരത്തിന്റെ പുതിയ ചിത്രത്തിന്റെ വാര്‍ത്ത ആഘോഷിക്കുകയാണ് .

ദുല്‍ക്കറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രന്‍ തന്നെയാണ് ഈ പുതിയ ചിത്രവും ഒരുക്കുന്നത്.’ പറഞ്ഞതും അല്ല അറിഞ്ഞതും അല്ല, പറയാന്‍ പോകുന്നതാണ് കഥ. സ്വന്തം നിഴല്‍ പോലും അറിയാത്ത കഥ .’ സിനിമയെ കുറിച്ചു സംവിധായകന്‍ ശ്രീനാഥ് പറഞ്ഞു. സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി നിരവധി ചിത്രങ്ങള്‍ ഇതിനോടകം മലയാളത്തിലറങ്ങിയിട്ടുണ്ട്. പൃഥ്വിരാജിനെ നായകനാക്കി ദിലീഷ് നായര്‍ സംവിധാനം ടമാര്‍ പഠാര്‍ എന്ന സിനിമയായിരുന്നു ഇവയില്‍ അവസാനമായി തിയേറ്ററുകളിലെത്തിയത്.