അമേരിക്കയില്‍ സിക്ക വൈറസ് പടരുന്നു; ഗര്‍ഭിണികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം

single-img
16 June 2017

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സിക്ക വൈറസ് പടര്‍ന്നു പിടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ ഹാരിസ് കൗണ്ടിയില്‍ ഗര്‍ഭിണികളായ ആറു യുവതികള്‍ക്ക് കഴിഞ്ഞ ദിവസം സിക്ക വൈറസ്ബാധ സ്ഥിരീകരിച്ചു. ഇവര്‍ വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നും അപ്പോഴാവാം വൈറസ് പിടിപ്പെട്ടതെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വാദം.

അതേസമയം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഗര്‍ഭിണികള്‍ ഏറെ ശ്രദ്ധചെലുത്തണമെന്നും ഇതുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും അധികൃതര്‍ അറിയിച്ചു. ഗര്‍ഭിണികള്‍ക്ക് സിക്ക വൈറസ് ബാധിച്ചാല്‍, കുട്ടിയിലേക്കും പടരാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.