മാവോയിസ്റ്റ് ബന്ധം; പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകന്‍ കരുതല്‍ തടങ്കലില്‍

single-img
16 June 2017

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകന്‍ മനോജിനെ കരുതല്‍ തടങ്കലിലാക്കി. ഇയാളുടെ വീട്ടില്‍ മാവോയിസ്റ്റ് ബന്ധമുള്ളവര്‍ പതിവായി സന്ദര്‍ശിക്കുന്നതായി രഹസ്യ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് ഭാഷ്യം. തുടര്‍ന്ന്‌ ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കരുതല്‍ തടങ്കലിലെടുക്കുകയായിരുന്നു.

2015 ല്‍ നടന്ന പെമ്പിളൈ ഒരുമൈ സമരത്തില്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയത് മനോജ് ഉള്‍പ്പെട്ട സംഘമായിരുന്നു. ഒരേക്കര്‍ ഭൂമി ഒരു തൊഴിലാളി കുടുംബത്തിന് എന്ന ആവശ്യവുമായി പൊമ്പിളൈ ഒരുമൈ രണ്ടാം ഘട്ടം സമരം ആരംഭിച്ചതു മുതലാണ് ഇവരില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ചു തുടങ്ങിയത്. ഇത്തരത്തില്‍ ആരോപണങ്ങളുള്ളതല്ലാതെ അത്തരം ഗ്രൂപ്പുകളുമായി മനോജിന് യാതൊരു ബന്ധവുമില്ലെന്ന്‌ സാമൂഹിക പ്രവര്‍ത്തകനായ സന്തോഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.