കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിന് ഉമ്മന്‍ ചാണ്ടിയില്ല

single-img
16 June 2017

കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാനുള്ളതിനാലാണ് ചടങ്ങിനെത്താത്തതെന്ന് അദ്ദേഹം പറഞ്ഞു. നാളത്തെ ചടങ്ങില്‍ പങ്കെടുക്കില്ലെങ്കിലും മറ്റൊരു ദിവസം കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയില്‍ വിവാദങ്ങളല്ല, റിസള്‍ട്ടാണ് പ്രധാനം. കേരളം മനസ്സുവച്ചാല്‍ എന്തും സാധിക്കുമെന്നതിന്റെ ഉദാഹരണമാണ് മെട്രോയെന്നും അദ്ദേഹം പറഞ്ഞു.