‘ഇതല്ലേ മാതൃസ്‌നേഹം’……. അമ്മയ്ക്ക് കരുതലായി ഈ കുഞ്ഞുകൈകള്‍

single-img
16 June 2017

ചൈനീസ് സാമൂഹ്യമാധ്യമമായ വെയ്‌ബോ പോസ്റ്റ് ചെയ്ത ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. അമ്മ ഉറങ്ങുമ്പോള്‍ ട്രയിനിലുള്ള കമ്പിയില്‍ തട്ടി തടസം വരാതിരിക്കാന്‍ തന്റെ കുഞ്ഞുകൈകള്‍ കൊണ്ട് താങ്ങുനല്‍കിയിരിക്കുകാണ് ഈ ബാലന്‍. മറ്റൊരു സ്ത്രീക്ക് സീറ്റൊഴിഞ്ഞ് കൊടുത്താണ് രണ്ട് കൈകളിലും ബാഗുമേന്തി അവന്‍ അമ്മയുടെ ഉറക്കത്തിന് കാവല്‍ നില്‍ക്കുന്നത്.

ചൈനയിലെ ചെഗഡു സബ്‌വേയില്‍ നിന്നും പകര്‍ത്തിയ ചിത്രം ചൈന ഗ്ലോബല്‍ ടിവി നെറ്റ്‌വര്‍ക്ക് അവരുടെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തതോടെ വൈറലാവുകയും ചെയ്തു. ഒരു ചെറിയ കുട്ടിയുടെ അമ്മയോടുളള്ള കരുതല്‍ കണ്ട് അത്ഭുതം കൂറുകയാണ് സോഷ്യല്‍ മീഡിയ. ഒപ്പം അവന്റെ മാതൃസ്‌നേഹത്തെ അഭിനന്ദിക്കാനും മറന്നില്ല.