കരിപ്പൂരില്‍ യാത്രക്കാരന്റെ സ്വര്‍ണമാല കസ്റ്റംസ് ജീവനക്കാരന്‍ അടിച്ചുമാറ്റി; സിസിടിവി കുടുക്കി

single-img
16 June 2017


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാല മോഷ്ടിച്ചതിനു കസ്റ്റംസ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റു ചെയ്തു. ഹവില്‍ദാരായ അബ്ദുള്‍ കരീമിനെയാണ് പോലീസ് പിടികൂടിയത്. ദുബായില്‍നിന്നും എത്തിയ യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന 25 ഗ്രാമിന്റെ മാലയാണ് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മോഷ്ടിച്ചത്.

കഴിഞ്ഞ മാസം 19ന് ദുബായിലെ മകളെ കണ്ടശേഷം കരിപ്പൂര്‍ എത്തിയശേഷം മടങ്ങുമ്പോഴാണ് സംഭവം. പരിശോധനകള്‍ക്ക് ശേഷം തിരിച്ചുകിട്ടിയ പെട്ടികളില്‍ നിന്നും 60,000 രൂപ വിലവരുന്ന മൂന്നുപവന്റെ മാലയാണ് നഷ്ടപ്പെട്ടത്. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് മോഷണം നടത്തിയത് കസ്റ്റംസിലെ ഉദ്യോഗസ്ഥന്‍ തന്നെയാണെന്ന് വ്യക്തമാകുന്നത്. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.