നഴ്‌സ് ഡോക്ടറുടെ മേല്‍ വീണു; ഡോക്ടര്‍ക്ക് ദാരുണാന്ത്യം

single-img
16 June 2017

കൊളംബിയയിലെ കാലി നഗരത്തിലെ ആശുപത്രിയിലായിരുന്നു ഈ ദാരുണ സംഭവം. ആറാം നിലയില്‍ നിന്ന നഴ്‌സ് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. എന്നാല്‍ നഴ്‌സ് വന്ന് വീണതാകട്ടെ താഴെ നിന്ന ഡോക്ടറുടെ തലയിലേക്കും. ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ അപ്പോള്‍ തന്നെ മരിച്ചു. എന്നാല്‍ ഇതിനു കാരണക്കാരിയായ നഴ്‌സിനാകട്ടെ ശരീരത്തില്‍ ഒടിവുകള്‍ മാത്രമാണ് സംഭവിച്ചത്.

ഡെല്‍ വാലി യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ വിദ്യാര്‍ഥി ഡോക്ടര്‍ ഇസബെല്‍ മുനോസാണ് മരിച്ചത്. അതേസമയം നഴ്‌സ് മരിയ ഇസബെല്‍ ഗോണ്‍സാല സുഖംപ്രാപിച്ച് വരികയാണ്. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.