പ്രതിദിനം ഇന്ധനവില പുതുക്കല്‍; പെട്രോള്‍ പമ്പ് സമരം പിന്‍വലിച്ചു

single-img
15 June 2017

ഇന്ധനവില പ്രതിദിനം മാറ്റി നിശ്ചയിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് നാളെ നടത്താനിരുന്ന സമരത്തില്‍ നിന്ന് സംഘടനകള്‍ പിന്‍മാറി. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായുള്ള ചര്‍ച്ച പരിഹാരം കണ്ടതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ പമ്പുടമകള്‍ തീരുമാനിച്ചത്. ഇന്ധനവിലയില്‍ ദിവസേന വരുത്തുന്ന വ്യത്യാസം പ്രാബല്യത്തിലാക്കാനുള്ള സമയം, അടുത്തദിവസം രാവിലെ ആറുമണിയായി നിശ്ചയിക്കണമെന്ന പമ്പുടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

അര്‍ദ്ധരാത്രി 12 മുതല്‍ വില വര്‍ദ്ധന നിലവില്‍ വരുന്നത് പമ്പുടമകള്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്നും ദിവസവും വിലയില്‍ മാറ്റം വരുന്നത് പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുന്നതിന് കാരണമാകുമെന്നും നേരത്തെ പമ്പുടമകള്‍ ചൂണ്ടികാണിച്ചിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍, വില പരിഷ്‌കരണം നടപ്പിലാക്കാനുള്ള പുതിയസമയക്രമം പമ്പുടമകള്‍ അംഗീകരിച്ചു. എണ്ണ വില പുതുക്കിയ നയം ജൂണ്‍ 16 മുതല്‍ പ്രാബല്യത്തില്‍ വരും.