ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ക്ക് നസ്രിയയുടെ കിടിലന്‍ പ്രതികരണം

single-img
15 June 2017

നിലവില്‍ അഭിനയിച്ചാലും ഇല്ലെങ്കിലും ഒരിക്കല്‍ വെള്ളിത്തിരയിലെത്തിയാല്‍ പിന്നെ എല്ലാ താരങ്ങള്‍ക്കു പിറകിലും ആരാധകരുടെയും മാധ്യമങ്ങളുടെയും ഒരു കണ്ണ് എപ്പോഴുമുണ്ടായിരിക്കും. അതുകൊണ്ട് ഗോസിപ്പുകള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്തവരാണ് സിനിമാ താരങ്ങള്‍. സിനിമയില്‍ നിന്നും വിട്ടുനിന്നിട്ടും ആരാധകര്‍ ഒട്ടും കുറയാത്ത താരമാണ് നസ്രിയ. താരത്തെ ചുറ്റിപ്പറ്റി വലിയ ഗോസിപ്പുകളൊന്നും വന്നിരുന്നില്ലെങ്കിലും അടുത്തിടെ ഇറങ്ങിയ വാര്‍ത്തയായിരുന്നു നസ്രിയ ഗര്‍ഭിണിയായെന്നത്.

ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ക്ക് പിന്നാലെ ഫഹദ് ഫാസിലും അച്ഛനാകാന്‍ പോകുന്നുവെന്നായിരുന്നു വാര്‍ത്ത. മലയാള സിനിമാ ലോകത്തിന് വീണ്ടും സന്തോഷം നല്‍കുന്ന വാര്‍ത്തയെന്ന് പറഞ്ഞായിരുന്നു റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ നസ്രിയ ഗര്‍ഭിണിയാണെന്നും അതുകൊണ്ടാണ് ഉടന്‍ തന്നെ സിനിമയിലേക്ക് വരാത്തതെന്നുമുള്ള വാര്‍ത്തകള്‍ ചൂടോടെ പ്രചരിച്ചു. ഇതിന് പുറമെ യൂട്യൂബിലും മറ്റ് സമൂഹ മാധ്യമങ്ങളില്‍ നസ്രിയയുടെ ചില ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ ചിലര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ഇതെല്ലാം കേട്ടെങ്കിലും വലിയ പ്രതികരണമൊന്നും നസ്രിയ നടത്തിയിരുന്നില്ല. പക്ഷേ ഗോസിപ്പുകള്‍ അതിരുവിട്ടപ്പോള്‍ എല്ലാവര്‍ക്കും നല്ല ചുട്ട മറുപടിയുമായി എത്തിയിയിരിക്കുകയാണ് നസ്രിയ. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ രസകരമായൊരു വീഡിയോയിലൂടെയായിരുന്നു നസ്രിയയുടെ കിടിലന്‍ പ്രതികരണം.

videos