”തള്ള് മോദി വേണ്ട, ഞങ്ങള്‍ക്ക് ശ്രീധരന്‍ സാര്‍ മതി”: മോദിക്ക് പൊങ്കാലയിട്ട് ട്രോളര്‍മാര്‍

single-img
15 June 2017

കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്നും മെട്രോമാന്‍ ഇ. ശ്രീധരനെ ഒഴിവാക്കിയ നടപടിക്കതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്രോളുകളുടെ പെരുമഴയാണ് സാമൂഹ്യ മാധ്യമങ്ങളില്‍. എന്റെ തല.. എന്റെ ഫുള്‍ ഫിഗര്‍ എന്നു തുടങ്ങി ട്രോളുകളുടെ പൊങ്കാല തന്നെയാണ് മോദിക്ക്.

ഏറ്റവും രസകരമായ ട്രോളുകളില്‍ ഒന്ന് ഇങ്ങനെ. ”മോദിജി സംബന്ധിക്കുന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും വരനെ ഒഴിവാക്കി. സുരക്ഷാ പ്രേശ്‌നങ്ങള്‍ ചൂണ്ടി കാണിച്ചാണ് വരനെ ഒഴിവാക്കുന്നതെന്നു കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു!! വധുവിന്റെ അച്ഛന്‍..വരന്റെ സഹോദരി തുടങ്ങിയവര്‍ ഒഴിവാക്കപ്പെട്ട അപ്രധാനികളില്‍ പെടും .പകരം വെങ്കയ്യ നായിഡു …മേയര്‍ അമ്മിണി … നാഗാലാന്‍ഡ് ഗവര്‍ണര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് പ്രധാനമന്ത്രിയുടെ ഭീം ആപ്പിലൂടെ വേണമെങ്കില്‍ പണം ഇടപാട് നടത്താമെന്നു പ്രധാനമന്ത്രി അറിയിച്ചു.”ഇങ്ങെ മോദിയെ കളിയാക്കി രസകരമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

”കേന്ദ്ര സര്‍ക്കാര്‍ തെറ്റ് തിരുത്തണം, മെട്രോ ഉദ്ഘാടന വേദിയില്‍ ഇരിക്കാന്‍ ഏറ്റവും യോഗ്യന്‍ അദ്ദേഹമാണ്. ഇത് മോദിയുടെ വീട്ടില്‍ നിന്നോ ബിജെപി ആസ്ഥാനത്ത് നിന്നോ കൊണ്ടു വന്ന പണമല്ല, പൊതുപണമാണ്. തള്ള് മാമന്റെ എന്റെ തല എന്റെ ഫുള്‍ ഫിഗര്‍ മോഡല്‍ കളി കേരളത്തില്‍ നടക്കില്ല എന്ന് പറയാനുള്ള ആര്‍ജ്ജവം കേരളം കാണിക്കണം എന്ന് സോഷ്യല്‍ മീഡിയ പറയുന്നു”.

മലയാളികളുടെ മുഴുവന്‍ അഭിമാനവും, കൊച്ചി മെട്രോയുടെ പ്രധാന സൂത്രധാരനുമായ ഇ. ശ്രീധരന്‍ ഉല്‍ഘാടന വേദിയില്‍ കയറിയാല്‍ സുരക്ഷാ പ്രശ്‌നമുണ്ടാവുമെന്നോ ? അലവലാതി രാഷ്ട്രീയക്കാര്‍ കയറുന്നതിലും എത്രയോ അന്തസ്സുണ്ട് നമ്മുടെ സ്വന്തം ശ്രീധരന്‍ സാര്‍ ആ വേദിയില്‍ നില്‍ക്കുമ്പോള്‍? മുഖ്യമന്ത്രി എന്തു വില കൊടുത്തും ഇ. ശ്രീധരനെ ആ ഉല്‍ഘാടന വേദിയില്‍ കയറ്റണം.

അത് മുഴുവന്‍ മലയാളികളുടേയും അഭിമാനപ്രശ്‌നമാണ്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പിന്നെ ശ്രീധരനും മാത്രമേ വേദിയില്‍ കയറേണ്ടതുള്ളൂ. ശ്രീധരന്‍ സാര്‍ സുരക്ഷയ്ക്കു ഭീഷണിയാണെങ്കില്‍ അദ്ദേഹം നിര്‍മ്മിച്ച മൊത്തം മെട്രോയും സുരക്ഷയ്ക്കു ഭീഷണിയാവേണ്ടതല്ലേയെന്നും ചോദ്യങ്ങള്‍ ഉയരുന്നു.