‘പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്ത് കാര്യം?; കുമ്മനത്തെ കുത്തി കടകംപള്ളി സുരേന്ദ്രന്‍

single-img
15 June 2017

തിരുവനന്തപുരം: മെട്രോ ഉദ്ഘാടന വേദിയില്‍ ഇ.ശ്രീധരനുണ്ടാകുമെന്ന കുമ്മനത്തിന്റെ പ്രഖ്യാപനം അല്പ്പത്തരമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉള്‍പ്പെടുത്താം എന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിനെയാണ് അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം പ്രഖ്യാപിക്കുന്നതിന് മുന്‍പ് കുമ്മനം ഇക്കാര്യം പറയുന്നത് അല്പ്പത്തരമാണ്. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്താണ് കാര്യമെന്നും കടകംപള്ളി സുരേന്ദ്രന്‍ ചോദിച്ചു.

ഇ ശ്രീധരനേയും പ്രതിപക്ഷ നേതാവിനേയും സ്ഥലം എംഎല്‍എയേയും വേദിയില്‍ നിന്നും ഒഴിവാക്കിയ നടപടി വിവാദമായതിനെ തുടര്‍ന്ന് ശ്രീധരനേയും പ്രതിപക്ഷ നേതാവ് ചെന്നിത്തലയേയും സ്ഥലം എംഎല്‍എ പിടി തോമസിനേയും വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് മെട്രോമാനേയും പ്രതിപക്ഷ നേതാവിനേയും ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കിയത്.