സഞ്ചാരികളെ ഭ്രമിപ്പിക്കുന്ന ഗോവ

single-img
15 June 2017

ഗോവയിലൊരു പാര്‍ട്ടി ത്രോ ചെയ്യാന്‍ ആരാണ് ആഗ്രഹിക്കാത്തത്. സൗണ്‍ ഡൗണില്‍ ഒരു പാര്‍ട്ടി അതും ടൂറിസ്റ്റുകളുമൊത്തു wow! ഇത്രയും കൊതിക്കാത്തതായി ആരെങ്കിലും ഉണ്ടാകുമോ.എങ്കില്‍ ഒട്ടും വൈകേണ്ട ഗോവയിലേക്ക് വിട്ടോളൂ. പോരുമ്പോള്‍ ഗോവയെ കുറിച്ചുള്ള ഈ അറിവുകളും നിങ്ങള്‍ ഒന്നു മനസ്സില്‍ സൂക്ഷിച്ചോളൂ. ഈ പ്രത്യേകതകള്‍ ഒരു പക്ഷെ ഗോവ കാണാന്‍ ഇറങ്ങി തിരിക്കുന്ന നിങ്ങള്‍ക്ക് കൂടുതല്‍ അറിവ് പകര്‍ന്നേക്കാം.

1. ശാന്തരായ ആളുകള്‍

നാം എവിടെ ചെന്നാലും ആദ്യം നമ്മുടെ മനസ്സില്‍ ഓടിയെത്തുന്ന ചിന്ത ഇവിടുത്തെ ജനങ്ങള്‍ ഇടപഴകാന്‍ എങ്ങനെയെന്ന ചോദ്യമാവും. പക്ഷെ ഇത്തരത്തില്‍ ഒരു ചോദ്യത്തിനു പോലും ഇടം നല്‍കാത്ത വളരെ മനോഹരമായി സ്ഥലം കണ്ട് ആസ്വദിക്കാനും തങ്ങാനും നമ്മെ പ്രേരിപ്പിക്കുന്ന ആളുകളാണ് ഗോവയിലുള്ളത്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രം എന്ന നിലയിലും ലോകത്തിലെ സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നുവെന്ന കാരണത്താലും തികച്ചും മാന്യവും നിസ്വാര്‍ത്ഥതയോടും കൂടിയെ ഇവിടെയുള്ള ജനങ്ങളെ നിങ്ങള്‍ക്ക് കാണാന്‍ പറ്റൂ. സൗഹൃദത്തോടെയും സ്‌നേഹത്തോടെയും സഹായങ്ങള്‍ വാഗ്ദാനം ചെയ്താണ് ഇവര്‍ നിങ്ങള്‍ക്ക് ആതിഥ്യം അരുളുക.

ബീച്ചുകള്‍

ഗോവയില്‍ എവിടെ തിരിഞ്ഞാലും നാം ചെന്നെത്തുക ബീച്ചുകളിലായിരിക്കുമെന്നതാണ് ഗോവയുടെ മറ്റൊരു സവിശേഷത. ഗോവയില്‍ പാര്‍ട്ടി അന്വേഷിച്ച് നടക്കുന്നവര്‍ക്ക് ഈ ബീച്ചുകളുടെ സാന്നിധ്യം പാര്‍ട്ടികള്‍ തിരഞ്ഞെടുക്കുന്നതിന് ഏറെ സഹായിക്കും.

പാര്‍ട്ടി ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു ഉറപ്പ് ഗോവ നിങ്ങളെ ചതിക്കില്ല

ഏറ്റവും കൂളെസ്റ്റ് പാര്‍ട്ടി പ്ലേയ്‌സായി കണക്കാക്കപ്പെടുന്ന ഗോവയില്‍ എവിടെ തിരിഞ്ഞാലും പാര്‍ട്ടിയും ആഘോഷങ്ങളുമാണ്. പാര്‍ട്ടി ത്രോ ചെയ്യാനും ഡിജെ സോങസില്‍ ഷാംപെയ്ന്‍ നുകര്‍ന്ന ആടി പാടാനുമായി നിരവധി ടൂറിസ്റ്റുകളാണ് ഗോവയില്‍ ദിനം പ്രതി വന്നു മറിയുന്നത്. പിന്നെ ഒരു കാര്യം നിങ്ങള്‍ ഒറ്റക്കിരിക്കാം എന്നു കരുതിയെങ്കില്‍ തെറ്റി ഒരു പാര്‍ട്ടിയില്‍ നിന്നും മറ്റു പാര്‍ട്ടികള്‍ അന്വേഷിച്ച് കറങ്ങി നടക്കുന്ന പാര്‍ട്ടി ഹോപ്പേഴ്‌സ് കൂട്ടമായി നിങ്ങളുടെ പിന്നാലെ കൂടിയേക്കാം.

വ്യത്യസ്തമായ ഫുഡ് അനുഭവം

നിങ്ങള്‍ കഴിക്കാനാഗ്രഹിക്കുന്ന വ്യത്യസതമായ രാജ്യങ്ങളിലെ ഫുഡുകള്‍ നിങ്ങളുടെ തീന്‍ മേശയില്‍ ഗോവ നിങ്ങള്‍ക്കായി ഒരുക്കി തരുന്നു. സീ ഫുഡ്‌സില്‍ തന്നെ ഏറ്റവും സ്വാദിഷ്ടമേറിയ രുചി അനുഭവം ഗോവ നിങ്ങള്‍ക്കായി ഒരുക്കുന്നു.

ഇന്ത്യയിലെ പോര്‍ച്ചുഗല്‍

നിങ്ങള്‍ പോര്‍ച്ചുഗലില്‍ പോയിട്ടുണ്ടോ ഇല്ലെങ്കില്‍ വിഷമിക്കേണ്ട . പകരം നിങ്ങള്‍ ഗോവയിലെത്തൂ ഇവിടുത്തെ ബീച്ച് ഡെസ്്റ്റിനേഷനുകളെല്ലാം ഓര്‍്മ്മപ്പെടുത്തുന്നത് ഇവിടുത്തെ പോര്‍ച്ചുഗീസ് ഭരണത്തെയാണ്. ഒന്നാന്തരമായി പോര്‍ച്ചുഗീസ് വാസ്തുവിദ്യയില്‍ പണി കഴിപ്പിച്ചിട്ടുള്ള കെട്ടിടങ്ങളും പോര്‍ച്ചുഗീസ് ഫുഡും ഇവിടുത്തെ മാത്രം പ്രത്യേകതകളാണ്.

സര്‍പ്രൈസുകള്‍

സര്‍പ്രൈസുകള്‍ കാത്തുസൂക്ഷിക്കുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് ഗോവ. പ്രസിദ്ധിയാര്‍ജിച്ച ഗോവന്‍ ചര്‍ച്ചുകളും , വര്‍ണശബളമായ ഹിന്ദു ആരാധനാലയങ്ങളും , നിഗൂഡതകള്‍ നിറഞ്ഞ ഗുഹകളും , രഹസ്യ വെള്ളച്ചാട്ടങ്ങളും കൂടാതെ ഗോവയിലെത്തുന്നവരുടെ ദൈനംദിന ചര്‍ച്ചകളില്‍ കടന്നുവരാറുള്ള ഐതിഹ്യങ്ങളുമെല്ലൊ ഗോവ നിങ്ങള്‍ക്കായി കാത്തുവെച്ചിരിക്കുന്ന സര്‍പ്രൈസുകളാണ്.

ശാന്തമായ ജീവിതം

ഗോവയിലെ ജീവിതം തന്നെ ഇവിടുത്തെ ആളുകളെ പോലെ തന്നെ തികച്ചും ശാന്തമാണ്. ഇവിടുത്തെ ഓരോ ദിനവും നിങ്ങളെ റിലാക്‌സ് മോഡിലെത്തിക്കും. മനോഹരമായി ഉണര്‍ന്നെണിയിക്കുമ്പോള്‍ നിങ്ങളെ കാത്തിരിക്കുന്നത് തികച്ചും മനോഹരവും പുരാണങ്ങളില്‍ മാത്രം കണ്ടു പരിചയം ഉള്ളതുമായ തിളക്കമാര്‍ന്ന സൂര്യോദയം തന്നെ. പിന്നീട് നിങ്ങളുടെ വാതിലിലെത്തുന്ന ഫ്രഷ്്രേബക്കഡ് ബ്രഡിലും, പള്ളിയിലെ ചെറിയ പ്രാര്‍ത്ഥനയിലും ,ഒത്തുകൂടലിലും,പുല്ലുകള്‍ മേഞ്ഞ ഒളിസങ്കേതങ്ങളും, നാവില്‍ സ്വാദൂറുന്ന ഭക്ഷണവും, രക്തവര്‍ണ്ണത്തില്‍ സൂര്യാസ്തമയവും വൈല്‍ഡ് നൈറ്റ് പാര്‍ട്ടിയുമെല്ലാം ഗോവയില്‍ നിങ്ങളെ വൈഫൈ ചട്ടക്കൂടില്‍ നിന്നും താഴെയിറങ്ങാന്‍ നിങ്ങളെ പ്രേരിപ്പിക്കുകയും നിങ്ങള്‍ക്ക് സ്വയം പരിചയപ്പെടാന്‍ ഒരു സുവര്‍ണാവസരം ഒരുക്കുകയും ചെയ്യുന്നു.

ക്രിസ്തുമസ് ആഘോഷിക്കാം

ക്രിസ്തുമസ് ആഘോഷിക്കാന്‍ മറ്റെവിടെക്കാളും നന്ന് ഗോവ തന്നെയാണ്. കരോള്‍ സെക്ഷനില്‍ തുടങ്ങുന്ന മുന്നൊരുക്കങ്ങള്‍ ക്രിസ്തുമസ് അവസാനിക്കുന്നത് വരെ നീണ്ടു നില്‍ക്കുന്നു. ക്രിസ്തുമസ് കരകൗശല വസ്തുക്കളുടെ കച്ചവടവും ആഘോഷങ്ങളുമെല്ലാം ക്രിസതുമസിന് മുമ്പേ ഇവിടെയെത്തുന്നു. ഒരു മാസം മുമ്പേ തുടങ്ങുന്ന ആഘോഷങ്ങള്‍ ജനുവരി വരെ നീളുമ്പോള്‍ ലോകത്തിലെ തന്നെ വലിയ ന്യൂ ഇയര്‍ പാര്‍ട്ടികള്‍ ഇവിടെ നടക്കുന്നുവെന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.

ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ബസ്സുകള്‍

ഗോവ ടൂറിസത്തിന്റെ തന്നെ പുതിയ സംരംഭമായ ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ബസ്സുകള്‍ സഞ്ചാരികളെ സുരക്ഷിതമായി ഗോവയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് അട്രാക്ഷനുകളിലേക്ക് സുരക്ഷിതമായി എത്തിക്കുന്നു.

കാസിനോ
ചൂതാട്ടം ഇന്ത്യയില്‍ നിയമ വിരുദ്ധമായി പറയപ്പെടുന്നെങ്കിലും ഗോവയിലെ കാസിനോവകള്‍ നിയമാനുസൃതമായതും ലോകോത്തരങ്ങളുമാണ്. ചൂതാട്ടമെന്തെന്ന ് അറിയാത്തവര്‍പ്പോലും ഇവിടെയെത്തി ചൂതാട്ടത്തില്‍ ഏര്‍പ്പെടുന്നുവെന്നതാണ് വസ്തുത. അതവിടെ നല്‍ക്കട്ടെവാട്ടര്‍ ബൈക്കിലൂടെ ധൂം സ്‌റ്റൈലില്‍ തിരമാലകളെ വകവെയ്ക്കാതെ ഒന്നു ചുറ്റിയടിക്കാന്‍ തോന്നുന്നുണ്ടോ എങ്കില്‍ ഒട്ടും വൈകേണ്ട ഗോവയിലേക്ക് ട്രിപ്പിനായി ഒരുങ്ങിക്കോളൂ.