ഫസല്‍ വധക്കേസില്‍ തുടരന്വേഷണമില്ല; ‘സുബീഷിന്റെ മൊഴി വിശ്വാസത്തില്‍ എടുക്കാനാവില്ലെന്ന് കോടതി

single-img
15 June 2017

ഫസല്‍ വധക്കേസില്‍ തുടരന്വേഷണം വേണ്ടെന്ന് കൊച്ചി സി.ബി.ഐ കോടതി. ഫസലിന്റെ സഹോദരന്‍ നല്‍കിയ തുടരന്വേഷണ ഹര്‍ജി തളളിക്കൊണ്ടാണ് സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷിന്റെ കുറ്റസമ്മതമൊഴി വിശ്വാസത്തിലെടുക്കാനാവില്ലെന്നും സിബിഐ കോടതി വ്യക്തമാക്കി.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം വേണമെന്നാണ് സഹോദരന്‍ ആവശ്യപ്പെട്ടിരുന്നത്. മൊഴിയുടെ പകര്‍പ്പും ഹാജരാക്കിയിരുന്നു. എന്നാല്‍ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം പറ്റില്ലെന്ന് പറഞ്ഞ കോടതി മൊഴിയും സി.ബി.െഎയുടെ കണ്ടെത്തലും വ്യത്യാസമുെണ്ടന്നു കാണിച്ച് ഹര്‍ജി തള്ളുകയായിരുന്നു.