സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ല, മലക്കം മറിഞ്ഞ് പെണ്‍കുട്ടി

single-img
15 June 2017

തിരുവനന്തപുരം: ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ മൊഴി മാറ്റി പറഞ്ഞു പെണ്‍കുട്ടിയുടെ കത്ത്. സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്നാണ് പെണ്‍കുട്ടി കത്തില്‍ പറയുന്നത്. എല്ലാം പോലീസ് കെട്ടിച്ചമച്ചതാണെന്നും പെണ്‍കുട്ടി കത്തില്‍ സൂചിപ്പിക്കുന്നു. ഗംഗേശാനന്ദയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ച കത്തിലാണ് പെണ്‍കുട്ടിയുടെ ഞെട്ടിപ്പിക്കുന്ന പുതിയ മൊഴി പുറത്തുവന്നിരിക്കുന്നത്.

ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും പെണ്‍കുട്ടി കത്തില്‍ തുറന്നു പറയുന്നുണ്ട്. സംഭവത്തിനു പിന്നില്‍ തന്റെ പരിചയക്കാരനായ അയ്യപ്പദാസും മറ്റ് രണ്ട് പേരുമാണെന്നും ഗംഗേശാന്ദന തന്നെ പീഡിപ്പിച്ചിട്ടില്ല, കൂടുതല്‍ പറയാനില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയ കത്തില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നു.

എന്നാല്‍ പെണ്‍കുട്ടിയുടെ കത്തില്‍ വിശദമായി പരിശോധനകള്‍ നടത്തിയെങ്കില്‍ മാത്രമേ ഇതുസംബന്ധിച്ച സ്ഥിരീകരണം ഉണ്ടാവൂ എന്നാണ് സൂചന. എന്തെങ്കിലും സമ്മര്‍ദ്ദത്തിന്റെ ഫലമായാണോ പെണ്‍കുട്ടി കത്തെഴുതിയതെന്ന കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ കോടതി പരിശോധിക്കും.