നിലപാട് മയപ്പെടുത്തി സൗദി; ഖത്തറിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് സൗദി വിദേശകാര്യ മന്ത്രി

single-img
14 June 2017

ഖത്തറിന് ആവശ്യമെങ്കില്‍ ഏത് തരത്തിലുമുള്ള സഹായവും എത്തിക്കാന്‍ സൗദി തയ്യാറാണെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍. ഖത്തറില്‍ ഭക്ഷ്യക്ഷാമം ഉണ്ടെങ്കില്‍ അവശ്യ സാധനങ്ങള്‍ സൗദി അയക്കാന്‍ തയാറാണെന്നും മന്ത്രി അറിയിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൗദി വിദേശ കാര്യ മന്ത്രി.

സൗദിയുടെ അധികാര പരിധിയില്‍പ്പെടുന്ന വായു മാര്‍ഗം ഉപയോഗിക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അത് സൗദിയുടെ പരമാധികാരത്തില്‍ പെടുന്നതാണ്. അല്ലാത്ത ഒരു ഉപരോധവും ഖത്തറിന് മേല്‍ സൗദി പ്രഖ്യാപിച്ചിട്ടില്ല എന്നും അല്‍ ജുബൈര്‍ അറിയിച്ചു. മറ്റു രീതികളില്‍ രാജ്യത്തെ വിമാനത്താവളം, തുറമുഖം ഉപയോഗിക്കുന്നതിന് ഖത്തറിന് ഒരു തടസ്സവും ഇല്ല എന്ന് അല്‍ ജുബൈര്‍ പറഞ്ഞു. ഖത്തറില്‍ ഭക്ഷ്യ ക്ഷാമം ഉണ്ടെങ്കില്‍ അവശ്യ സാധനങ്ങള്‍ സൗദി അയക്കാന്‍ തയ്യാറാണെന്നും മന്ത്രി അറിയിച്ചു.