ആരാധകര്‍ കൂടുതല്‍ ലാലേട്ടന്; മോഹന്‍ലാലിന് ട്വിറ്ററില്‍ രണ്ടു മില്യണ്‍ ഫോളോവേഴ്‌സ്

single-img
14 June 2017

ബോക്‌സോഫീസുകളില്‍ റെക്കോര്‍ഡുകള്‍ നേടിയാണ് മോഹന്‍ലാല്‍ ഇത്രയുംകാലം ശ്രദ്ധ നേടിയിരുന്നെങ്കില്‍ ഇന്നിതാ അതിനെയും മറികടന്ന് നവമാധ്യമ രംഗത്തും തന്റെ വ്യക്തി മുദ്ര പതിപ്പിക്കുകയാണ് ഈ മഹാനടന്‍. സോഷ്യല്‍ നെറ്റ്വെര്‍ക്കിങ്ങ് സൈറ്റായ ട്വിറ്ററില്‍ 20 ലക്ഷം ആരാധകരെ ചേര്‍ത്താണ് മലയാളത്തിന്റെ നടന വിസ്മയം ഈ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്.

മലയാള താരങ്ങളില്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്നതും ഇപ്പോള്‍ മോഹന്‍ലാലിനെ തന്നെയാണ്. സാമൂഹിക പ്രബന്ധ രചനകളിലൂടെ സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ എപ്പോഴും ആക്ടീവായിരുന്നു. ഓരോ മാസവും ഇത്തരത്തില്‍ ഏതെങ്കിലും സാമൂഹിക വിഷയത്തില്‍ സ്വതന്ത്രമായ രചന മോഹന്‍ ലാല്‍ നടത്തിയിരുന്നു. കുറച്ചു നാള്‍ മുമ്പ് മോഹന്‍ലാല്‍ തന്നെ തന്റെ വെബ്‌സൈറ്റ് നവീകരിച്ചിരുന്നു.

ബി ഉണ്ണികൃഷ്ണന്റെ രചനയില്‍ പുരോഗമിക്കുന്ന ചിത്രമായ വില്ലന്റെ ഷൂട്ടിങ്ങ് തിരക്കിലാണ് താരം ഇപ്പോള്‍. ഇതില്‍ മഞ്ജുവാര്യര്‍ വിശാല്‍ എന്നിവരും അഭിനയിക്കുന്നു. ലാല്‍ ജോസിന്റെ വെളിപാടിന്റെ പുസ്തകം ആണ് ഷൂട്ടിങ്ങ് അവസാനിച്ചിരിക്കുന്ന ചിത്രം.