ബാര്‍ തുറന്നത് ദേശീയപാതയാണെന്ന് അറിയാതെ; ഹൈക്കോടതിയില്‍ പൊതുമരാമത്ത് വകുപ്പിനെ പഴിചാരി എക്‌സൈസ്

single-img
14 June 2017


കൊച്ചി: ദേശീയ പാതയോരത്തെ ബാറുകള്‍ തുറന്നതിന് കോടതിയില്‍ പൊതുമരാമത്ത് വകുപ്പിനെ പഴിച്ച് എക്‌സൈസ് വകുപ്പ്. ദേശീയ പാതയാണെന്ന വിവരം പൊതുമരാമത്ത് വകുപ്പ് അറിയിച്ചില്ലെന്ന് എക്‌സൈസ് വാദിച്ചു. ഇതാണ് കണ്ണൂര്‍-കുറ്റിപ്പുറം പാതയില്‍ ബാറുകള്‍ തുറക്കാന്‍ കാരണമെന്നായിരുന്നു എക്‌സൈസിന്റെ വിശദീകരണം.

എന്നാല്‍ എക്‌സൈസിന്റെ വിശദീകരണം പൊതുമരാമത്ത് വകുപ്പ് തള്ളി. കണ്ണൂര്‍-കുറ്റിപ്പുറം റോഡും ചേര്‍ത്തല-കഴക്കൂട്ടം റോഡും ദേശീയ പാതകളാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. 2017ലെ ഉത്തരവ് പ്രകാരം ഇക്കാര്യത്തില്‍ മാറ്റമില്ലെന്നും പൊതുമരാമത്ത് വകുപ്പ് കോടതിയില്‍ പറഞ്ഞു. ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള ഉത്തരവ് പുന:പരിശോധിക്കുന്നതിനുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കവെയായിരുന്നു സംഭവം. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണണര്‍മാര്‍ കോടതിയില്‍ ഹാജരായിരുന്നു.