കോണ്‍ഗ്രസിനെ കൂടെക്കൂട്ടാന്‍ സിപിഐ; വര്‍ഗീയ വിരുദ്ധ മുന്നണിക്ക് കോണ്‍ഗ്രസ് സഹകരണം കൂടിയേതീരൂ

single-img
14 June 2017

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുള്ള സഹകരണം വേണമെന്ന കാര്യത്തില്‍ ഉറച്ച് സിപിഐ. കോണ്‍ഗ്രസില്ലാതെ വര്‍ഗീയ വിരുദ്ധ മുന്നണി സാധ്യമാവില്ലെന്ന് സിപിഐ ആവര്‍ത്തിച്ചു. മറ്റന്നാള്‍ ചേരുന്ന ദേശീയ കൗണ്‍സില്‍ നിലപാടിന് അംഗീകാരം നല്‍കുമെന്നും സിപിഐ നേതൃത്വം വ്യക്തമാക്കി.

സംഘപരിവാറിനെതിരെ കോണ്‍ഗ്രസിനേയും ഒപ്പം ചേര്‍ത്തുള്ള വിശാല വര്‍ഗീയ വിരുദ്ധ മുന്നണി സാധ്യമാക്കുന്ന കാര്യത്തില്‍ സിപിഎമ്മിനെ ബോധ്യപ്പെടുത്താന്‍ വീണ്ടും ശ്രമിക്കുമെന്നും സിപിഐ നേതാവ് ഡി.രാജ പറഞ്ഞു. നേരത്തെ സിപിഐയുടെ ഈ അഭിപ്രായത്തെ സിപിഎം തള്ളിയിരുന്നു.