ഓഫറുകള്‍ വര്‍ധിപ്പിച്ച് ബിഎസ്എന്‍എല്‍; പുതുക്കിയ പ്ലാനുകള്‍ പ്രാബല്യത്തില്‍

single-img
14 June 2017

നിലവിലെ രണ്ട് പോസ്റ്റ് പെയ്ഡ് പ്ലാനുകളില്‍ ഓഫറുകള്‍ പുതുക്കി നിശ്ചയിച്ച് മൊബൈല്‍ കണക്ഷന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനൊരുങ്ങി ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്‍ ഫോണുകളിലേക്ക് സൗജന്യകോളുകളും 500 എംബി ഡാറ്റയും നല്‍കിയിരുന്ന 146 രൂപയുടെ പ്ലാനും ദിവസം മൂന്ന് ജിബി ഡാറ്റ നല്‍കുന്ന 399 രൂപയുടെ പ്ലാനുമാണ് പുതുക്കി നിശ്ചയിച്ചത്.

പുതുക്കി നിശ്ചയിച്ച പ്രകാരം, 146 രൂപയുടെ പ്ലാനില്‍ ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് പരിധിയില്ലാത്ത സൗജന്യ കോളുകള്‍ക്കു പുറമെ ഒരു ജിബി ഡാറ്റയാവും ഉപഭോക്താക്കള്‍ക്ക് അധികം ലഭിക്കുക. ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാണ് ബിഎസ്എന്‍എല്‍ പുതിയ തന്ത്രം പരീക്ഷിക്കാനൊരുങ്ങുന്നത്.

അതേസമയം 399 രൂപയുടെ പ്ലാനില്‍ നേരത്തെ ഉണ്ടായിരുന്ന ദിവസം മൂന്ന് ജിബി ഡാറ്റയ്ക്കും ബിഎസ്്എന്‍എല്‍ നമ്പരുകളിലേക്ക് പരിധിയില്ലാത്ത കോളുകള്‍ക്കുമൊപ്പം മറ്റു നമ്പറുകളിലേക്ക് സൗജന്യമായി വിളിക്കാവുന്ന സമയപരിധി 25 മിനിറ്റില്‍ നിന്നും 30 മിനിറ്റിലേക്ക് ഉയര്‍ത്തി. പുതിയ നിരക്കുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.