ശുദ്ധവായു ഇല്ല: രാജ്യത്ത് പ്രതിവര്‍ഷം മരണമടയുന്നത് 12 ലക്ഷം പേര്‍

single-img
14 June 2017

വായുമലിനീകരണം മനുഷ്യനില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ നിരവധിയാണ്. നിലവില്‍ രാജ്യത്ത് പ്രതിവര്‍ഷം 12 ലക്ഷം ജനങ്ങള്‍ വായൂമലിനീകരണം മൂലം മരണമടയുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ഗ്രീന്‍ പീസ് ഇന്ത്യ നടത്തിയ പഠനത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടിലാണ് മരണ കണക്ക് വ്യക്തമാക്കുന്നത്. മലിനീകരിക്കപ്പെട്ട വായു ദൈനംദിനം ശ്വസിക്കുന്നതിലൂടെ ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ചാണ് ഭൂരിഭാഗം പേരും മരിക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഡീസല്‍ വാഹനങ്ങളും (36.3 ശതമാനം ), പെട്രോള്‍ വാഹനങ്ങളും (12.6 ശതമാനം) പുറന്തള്ളുന്ന വാതകങ്ങളാണ് മലിനീകരണത്തിന്റെ പ്രധാന കാരണക്കാരെന്ന് കര്‍ണ്ണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് (കെ.എസ്.പി.സി.ബി) ചെയര്‍മാന്‍ ലക്ഷ്മണ്‍ പറയുന്നു. ഗ്രീന്‍പീസ് ഇന്ത്യ നല്‍കുന്ന റിപ്പോര്‍ട്ടില്‍ കര്‍ണ്ണാടക നഗരങ്ങളിലെ വായു ഗുണമേന്‍മാ മൂല്യം (എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ്, എ.ക്യു.ഐ) 96 ആണ്.

മാസം തോറും ഇതിന്റെ വാല്യു ഉയര്‍ന്നു വരുന്നതായും ചെയര്‍മാന്‍ ആശങ്ക പ്രകടിപ്പിച്ചു. എ.ക്യു.ഐ വാല്യു ഉയരുന്നതുമൂലം ജനങ്ങളില്‍ ശ്വസനത്തിന് പ്രയാസം നേരിടുന്നതിലൂടെ ശ്വാസം മുട്ടല്‍, അലര്‍ജി അടക്കമുള്ള രോഗങ്ങള്‍ ബാധിക്കുകയും ചെയ്യുന്നു. വാഹനങ്ങളിലെ പുക പരിശോധന പേരിനു മാത്രം നടക്കുന്നു
ള്ളൂവെന്നും ട്രാഫിക് പോലീസുകാരും പോലീസുകാരും ഇതില്‍ ശ്രദ്ദ നല്‍കാറില്ലെന്നും അദ്ദേഹം പരാതിപ്പെടുന്നു.