24 നില കെട്ടിടത്തെ മുഴുവന്‍ തീ വിഴുങ്ങി; ഗ്രെന്‍ഫെല്‍ ടവറില്‍ പൊലിഞ്ഞത് നിരവധി ജീവനുകള്‍

single-img
14 June 2017

പടിഞ്ഞാറന്‍ ലണ്ടനിലെ അതിമനോഹര ഗ്രെന്‍ഫെല്‍ ടവര്‍ നിന്നിടത്ത് ഇപ്പോള്‍ പൊടിപടലങ്ങളും കത്തിക്കരിഞ്ഞ കെട്ടിടവും മാത്രമാണ്. ഉറ്റവരെ അന്വേഷിച്ചു നടക്കുന്നവരുടെ കൂട്ടനിലവിളികള്‍. ഇന്നലവരെ സന്തോഷത്തിലാറാടിയ ഈ സൗദത്തെ വിഷാദത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ജീവിത സമ്പാദ്യങ്ങള്‍ മുഴുവന്‍ ഒറ്റ രാത്രികൊണ്ട് കത്തിനശിച്ചതിന്റെ തീവ്രമായ വിഷമത്തിലാണ് ഇവിടെ ഉള്ളവര്‍. ഗുരുതരമായി പൊള്ളലേറ്റവര്‍ക്ക് ചികിത്സ ഒരുക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതര്‍. മരണ സംഖ്യ വീണ്ടും ഉയരാനാണ് സാധ്യത.

ഒറ്റ നിമിഷം കൊണ്ടായിരുന്നു ലണ്ടനില്‍ പ്രൗഡിയില്‍ ഉറച്ചു നിന്നിരുന്ന ഗ്രെന്‍ഫെല്‍ ടവറിന്റെ പതനം. പുലര്‍ച്ചെ ഒരു മണിക്ക് രണ്ടാമത്തെ നിലയില്‍ നിന്നും ചെറുതായി പടര്‍ന്ന തീ ഈ മനോഹരമായ സൗദത്തെ മൊത്തത്തില്‍ വിഴുങ്ങുകയായിരുന്നു. 45 ഫയര്‍ എഞ്ചിനും 200 അഗ്‌നി ശമനസേനാനികളുമായി തീയണക്കാന്‍ ശ്രമിച്ചെങ്കിലും തീ മൊത്തത്തില്‍ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്നു ശ്രമം വിഫലമാകുകയായിരുന്നു.

തീ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്നു ടവര്‍ തകര്‍ന്നു വീഴാന്‍ സാധ്യത ഉള്ളതിനാല്‍ തൊട്ടടുത്ത ബില്‍ഡിംഗുകളില്‍ നിന്നു വരെ ആളുകളെ ഒഴിപ്പിച്ചിരുന്നു. മുകള്‍ നിലയിലെ തീപിടുത്തവും ബില്‍ഡിംഗ് തകര്‍ന്നു വീഴുമോയെന്ന ഭയവും രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ തടസ്സം സൃഷ്ടിച്ചു. ടവറിനുള്ളിലെ സുരക്ഷാ സംവിധാനത്തിലുണ്ടായ വീഴ്ച്ചയാണ് ടവറിന് തീപിടുത്തമുണ്ടാകാനുള്ള പ്രധാനകാരണമായി ഫഌറ്റിലുണ്ടായിരുന്നവര്‍ പറയുന്നത്.

മുമ്പും അഗ്‌നി ബാധയുണ്ടായതിനെ തുടര്‍ന്ന് 2013 ല്‍ ഗ്രെന്‍ഫെല്‍ കമ്പനിക്ക് റസിഡന്‍സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏഴുമാസം മുമ്പും ഇത്തരത്തില്‍ ഒരു വലിയ തീ പിടുത്തം ഉണ്ടാകുമെന്ന സൂചന ഇവര്‍ കമ്പനിക്ക് നല്‍കിയിരുന്നു. ഒടുവില്‍ മഹാദുരന്തത്തില്‍ കലാശിച്ചു. തീപിടുത്തത്തില്‍ ഇതുവരെ നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഗുരുതര പരിക്കുകളോടെ 50 ഓളം പേര്‍ ആശുപത്രിയില്‍ ഇപ്പോള്‍ ചിക്തസയിലാണ്.

24 നിലകളിലായി 120 ഫ്്ഌറ്റുകളുള്ള ഗ്രന്‍ഫല്‍ ടവര്‍ ഇപ്പോള്‍ പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ്. നൂറോളം പേര്‍ തീ പടരുമ്പോള്‍ ഗ്രന്‍ഫെല്‍ ടവറിലുണ്ടായിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു