ലണ്ടനിൽ ഗ്രെൻഫെൽ ടവറിൽ വൻ അഗ്നിബാധ;26 നിലകളുള്ള ടവര്‍ പൂര്‍ണ്ണമായും കത്തിയിട്ടുണ്ട്.

single-img
14 June 2017

ലണ്ടൻ: പടിഞ്ഞാറൻ ലണ്ടനിലെ ലാറ്റിമെർ റോഡിലുള്ള ഗ്രെൻഫെൽ ടവറിൽ വൻ അഗ്നിബാധ. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുന്നൂറോളം അഗ്നി ശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ തീയണക്കാൻ ശ്രമം നടത്തുകയാണ്.

https://www.youtube.com/watch?v=7lbtf1VX0P0

26 നില കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് ഇത് താഴേക്കു വ്യാപിക്കുകയായിരുന്നു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. 1974 ല്‍ നിര്‍മിച്ച ഗ്രെന്‍ഫെല്‍ ടവറില്‍ 140 ഫ്‌ളാറ്റുകളാണ് ഉള്ളത്‌.