മോദിയുടെ സർക്കാർ മുൻ സർക്കാരുകളിൽ നിന്നും അടിച്ചുമാറ്റി പുത്തൻ പേരിട്ട പദ്ധതികൾ

single-img
13 June 2017

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നതിനു ശേഷം നടപ്പാക്കിയതായി ആഘോഷിക്കപ്പെടുന്ന പല പദ്ധതികളും മുൻ സർക്കാരുകൾ ഭരിച്ചിരുന്ന കാലത്തുതന്നെ നടപ്പാക്കി വന്നിരുന്നവയാണു. അവയുടെ പേരുകൾ മാറ്റി പുതിയ പേരിട്ട് പരസ്യം കൊടുക്കുക മാത്രമാണു നിലവിലെ സർക്കാർ ചെയ്തിട്ടുള്ളത്.

മോദി സർക്കാർ പരസ്യങ്ങളിൽ കൊട്ടിഘോഷിച്ച പദ്ധതികളിൽ ഒന്നാണു ജൻ ധൻ യോജന. എന്നാൽ 2005-ൽ അന്നത്തെ യു പി ഏ സർക്കാർ റിസർവ് ബാങ്ക് വഴി നടപ്പാക്കിയ പദ്ധതിയുടെ പേരുമാറ്റുക മാത്രമാണു മോദി സർക്കാർ ചെയ്തത്. 2005-ലെ റിസർവ്വ് ബാങ്ക് നോട്ടിഫിക്കേഷൻ പ്രകാരം എല്ലാ ബാങ്കുകളോടും ലളിതമായ രീതിയിൽ സീറൊ ബാലൻസ് അക്കൌണ്ടുകൾ തുടങ്ങുവാൻ ജനങ്ങൾക്ക് സൌകര്യം ഒരുക്കണമെന്നു നിർദ്ദേശം നൽകി. ഇത്തരം അക്കൌണ്ടുകൾ തുറക്കാൻ എല്ലാവരേയും പ്രേരിപ്പിക്കാൻ തങ്ങളുടെ വെബ്സൈറ്റുകൾ വഴിയും അല്ലാതെയും പരസ്യങ്ങൾ നൽകണമെന്നും റിസർവ്വ് ബാങ്ക് ഉത്തരവിട്ടു. ഓരോ നാലുമാസം കൂടുമ്പോഴും ഇത്തരത്തിൽ തുറക്കപ്പെട്ട പുതിയ അക്കൌണ്ടുകളുടെ എണ്ണമടങ്ങുന്ന റിപ്പോർട്ട് റിസർവ്വ് ബാങ്കിനു സമർപ്പിക്കുവാനും ബാങ്കുകൾക്ക് ബാധ്യതയുണ്ടായിരുന്നു. 2012 ആയപ്പോൾ ഈ പദ്ധതിപ്രകാരം തുറക്കുന്ന അക്കൌണ്ടുകൾക്ക് സർക്കാർ ഒരുപേരും നൽകി- ബേസിക്ക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൌണ്ട് (BSBDA). റിസർവ്വ് ബാങ്ക്  2014 മാർച്ചിൽ പുറത്തുവിട്ട കണക്കുകൾപ്രകാരം ഈ പദ്ധതിയുടെ കീഴിൽ രാജ്യത്തു മൊത്തം 24.3 കോടി അക്കൌണ്ടുകളാണു തുറക്കപ്പെട്ടത്. പിന്നീട് മോദി ജൻധൻ പ്രഖ്യാപിക്കുന്ന 2014 ഓഗസ്റ്റ് മാസം വരെയുള്ള കാലയളവിൽ മാത്രം ബാങ്കുകളിൽ 12.14 നാലുകോടി അക്കൌണ്ടുകൾ തുറക്കപ്പെട്ടു.  പരസ്യങ്ങളോ കൊട്ടിഘോഷങ്ങളോ ഇല്ലാതെ മുൻസർക്കാർ നടപ്പാക്കിവന്ന ഈ വിജയകരമായ ഈ പദ്ധതിയാണു ‘ജൻധൻ’ എന്നൊരു ‘കിടിലൻ’ പേരുമിട്ടു മോദി സ്വന്തം അക്കൌണ്ടിലാക്കിയത്.

മോദി സർക്കാ‍രിന്റെ മറ്റൊരു പദ്ധതിയായ, 2014-ൽ പ്രഖ്യാപിച്ച  സ്വച്ഛഭാരത് മിഷൻ യുപിഏ സർക്കാരിന്റെ 2012-ലെ നിർമ്മൽ ഭാരത് മിഷൻ എന്ന പദ്ധതിയുടെ പേരുമാറ്റിയതാണു. അതുപോലെ നാഷണൽ ഇ ഗവേർണൻസ് പ്ലാൻ ഡിജിറ്റൽ ഇന്ത്യയായി.  2008-ൽ മന്മോഹൻ സർക്കാർ ആരംഭിച്ച ജൻ ഔഷധി സ്കീം മോദിയുടെ കാലത്ത് പ്രധാനമന്ത്രി ജൻ ഔഷധി യോജനയായി മാറി.

മോദി സർക്കാർ പദ്ധതികളുടെ പേരുകൾ മാറ്റുമ്പോൾ ചെയ്യുന്ന മറ്റൊരു പ്രധാന സംഗതി ജവഹർലാൽ നെഹ്രു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരുടെ പേരുകൾക്ക് പകരം ദീൻ ദയാൽ ഉപാധ്യായയെപ്പോലുള്ള പഴയ ജനസംഘം നേതാക്കളുടെയും മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയിയുടേയും പേരുകൾ ചേർക്കുന്നതാണു.മോദി സർക്കാർ പേരുമാറ്റി സ്വന്തമാക്കിയ യു പി എ സർക്കാരിന്റെ പദ്ധതികളിൽ ചിലത് താഴെച്ചേർക്കുന്നു. യുപിഏ സർക്കാരിന്റ് പദ്ധതിയുടെ പേരും  ഈ പദ്ധതികളുടെ പുതിയ പേരുകളുമാണു ലിസ്റ്റിലുള്ളത്.


  1. ബേസിക്ക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൌണ്ട്   –  ജൻധൻ യോജന
  2. നിർമ്മൽ ഭാരത് അഭിയാൻ  –  സ്വച്ഛ ഭാരത് മിഷൻ
  3. നാഷണൽ മാനുഫാക്ചറിംഗ് പോളിസി  –  മേയ്ക് ഇൻ ഇന്ത്യ
  4. രാജീവ് ഗാന്ധി ആവാസ് യോജന  –  സർദാർ പട്ടേൽ നാഷണൽ മിഷൻ ഫോർ അർബൻ ഹൌസിംഗ്
  5. ഇന്ദിരാ ആവാസ് യോജന  –  പ്രധാനമന്ത്രി ഗ്രാമീൺ ആവാസ് യോജന
  6. നാഷണൽ ഇ ഗവേർണൻസ് പ്ലാൻ – ഡിജിറ്റൽ ഇന്ത്യ
  7. ജൻ ഔഷധി സ്കീം –  പ്രധാനമന്ത്രി ജൻ ഔഷധി യോജന
  8. രാജീവ് ഗാന്ധി ഗ്രാമീൺ വിദ്യുതികരൺ യോജന  – ദീൻ ദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന 
  9. ഇന്ദിരാഗാന്ധി മാതൃത്വസഹയോജന  –  പ്രധാനമന്ത്രി മാതൃത്വ വന്ദന യോജന
  10. നാഷണൽ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം  –  സ്കിൽ ഇന്ത്യ
  11. യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം  –  മിഷൻ ഇന്ദ്രധനുഷ്
  12. സ്വാവലംബൻ യോജന  –  അടൽ പെൻഷൻ യോജന
  13. നാഷണൽ റൂറൽ ലൈവ്ലിഹുഡ് മിഷൻ  –  ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൌശല്യ യോജന
  14. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ ഫോർ എൽ പി ജി (DBTL)  –  പ്രത്യക്ഷ് ഹൻസ്തന്ത്രിത് ലാഭ് (PAHAL)
  15. നാഷണൽ മാരിടൈം ഡെവലപ്മെന്റ് പ്രോഗ്രാം  –  സാഗർമാല
  16. നാഷണൽ ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്ക്  –  ഭാരത് നെറ്റ്
  17. കോമ്പ്രിഹെൻസീവ് ക്രോപ്പ് ഇൻഷ്വറൻസ് സ്കീം  –  പ്രധാനമന്ത്രി ഫസൽ ബീമ യോജന
  18. ജവഹർലാൽ നെഹ്രു അർബൻ റിന്യൂവൽ മിഷൻഅടൽ മിഷൻ ഫോറ് റിജ്യുവനേഷൻ ആൻഡ് അർബ്ബൻ ട്രാൻസ്ഫർമേഷൻ (AMRUT)
  19. രാഷ്ട്രീയ കൃഷിവികാസ് യോജന  –  പരമ്പരാഗത് കൃഷിവികാസ് യോജന