ഗോവിന്ദപുരത്തെ പാവങ്ങള്‍ക്ക് അത്താണിയാകാന്‍ ഇനി സന്തോഷ് പണ്ഡിറ്റുണ്ടാകും

single-img
13 June 2017

ഇത്രയും കാലം പരിഹാസരൂപേണ മലയാളികളെഴുതി തള്ളിയിരുന്ന സന്തോഷ് പണ്ഡിറ്റ് ഇന്നിതാ സാമൂഹിക സേവന പ്രവര്‍ത്തനത്തിലൂടെ നമ്മളെ ഞെട്ടിച്ചിരിക്കുകയാണ്. ജാതി വിവേചനത്തിന്റേയും ഭ്രഷ്ടിന്റേയും പേരില്‍ ആരും തിരിഞ്ഞു നോക്കാതെ കിടന്ന പാലക്കാട് ഗോവിന്ദപുരം അംബേദ്ക്കര്‍ കോളനിയില്‍ സഹായം എത്തിച്ചാണ് സന്തോഷ് പണ്ഡിറ്റ് മറ്റുള്ളവര്‍ക്ക് മാതൃകയായത്. ജനങ്ങള്‍ വളരെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും ചോര്‍ച്ചയിലുളള വീടുകളില്‍ ജീവിക്കുന്നുവെന്നും മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം കോളനി നിവാസികള്‍ക്ക് കുറച്ചു ദിവസത്തേക്കുള്ള ആഹാര സാധനങ്ങളും സ്‌കൂള്‍ കുട്ടികള്‍ക്കായി ബുക്കുകളും ഫീസ് നല്‍കാന്‍ വേണ്ട സഹായവും നല്‍കിയതായി വ്യക്തമാക്കി.

‘അറുന്നോളം പേര്‍ക്ക് കുറച്ചു സഹായം ചെയ്യാമെന്ന് കരുതിയാണ് വന്നത്. നേരത്തെ അട്ടപാടി മേഖലയിലും ഓണം സീസണില്‍ കുറച്ചു കുടുംബങ്ങള്‍ അരിയും ഭക്ഷണ സാധനങ്ങളും നേരിട്ടെത്തി നല്‍കി പണ്ഡിറ്റ് ജനശ്രദ്ധപിടിച്ചു പറ്റിയിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മാസ്റ്റര്‍ പീസ് എന്ന സിനിമയില്‍ ലഭിച്ച പ്രതിഫലത്തിന്റെ പാതിഭാഗവും അഭിനയിച്ചു കൊണ്ടിരുന്ന തമിഴ്‌സിനിമയിലെ പ്രതിഫലവും കൊണ്ടായിരുന്നു അന്ന് അദ്ദേഹം കോളനിയിലെ പാവപ്പെട്ടവരെ സഹായിച്ചിരുന്നത്.

‘എന്റെ അമ്മ പറഞ്ഞ ഒരു കാര്യം ഉണ്ട്, ഒരു സ്ഥലത്ത് അന്ധകാരം ഉണ്ടെങ്കില്‍ അത് ആരുണ്ടാക്കി, അത് എങ്ങനെ വന്നു, അതിന്റെ ബുദ്ധിമുട്ട് എന്താണ് എന്നൊക്കെ ചിന്തിക്കാതെ അവിടെ ഒരു മെഴുകുതിരി എങ്കിലും കത്തിച്ചാല്‍ കുറച്ചു പേര്‍ക്കെങ്കിലും വെളിച്ചമാകുമെന്ന്” ഈ ഒരു ചിന്ത ഒന്നു കൊണ്ടുമാത്രമാണ് മറ്റൊന്നും നോക്കാതെ ഞാന്‍ ഇവിടേക്ക് എത്തിയത്” സന്തോഷ് പണ്ഡിറ്റ് പറയുന്നു. പിന്നീട് കുട്ടികളെ പഠിപ്പിക്കാന്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്താമെന്നും ആഴ്ചകള്‍ക്കു ശേഷം സഹായങ്ങളുമായ് വീണ്ടും എത്താമെന്നും കോളനി നിവാസികള്‍ക്ക് ഉറപ്പു നല്‍കിയായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ മടക്കം.

 

Today I visited Palghat DT Govindhapuram , Ambedkar colony ..അവിടുത്തെ ജനങ്ങൾ വളരെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു…ചോർച്ചയുള്ള വീടുകളിൽ ജീവിക്കുന്നു..എനിക്കു കൂടുതലായ് ഒന്നും ചെയ്യുവാൻ പറ്റിയില്ല…കുറച്ചു ദിവസത്തക്കുള്ള ആഹാര സാധനങ്ങളും School, plus one,plus two students books, fees സഹായവും കുറച്ച്ചെയ്യുവാൻ കഴിഞ്ഞു.. അവീടുത്തെ കുട്ടികളെ പഠിിപ്പിക്കുവാൻSponsors കണ്ടെത്താമെന്ന് വാക്കു കൊടുത്തു….. കുറച്ചു ആഴ്ചക്കു ശേഷം വീണ്ടും കൂടുതൽ സഹായങ്ങളുമായ്ചെല്ലുവാൻ ആലോചിക്കുന്നു….By….Santhosh Pandit

Posted by Santhosh Pandit on Monday, June 12, 2017