ആര്‍ബിഐ പുതിയ 500 രുപ നോട്ടുകള്‍ പുറത്തിറക്കി

single-img
13 June 2017

മുംബൈ:റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 500 രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കി. പുതിയ മഹാത്മാ ഗാന്ധി സീരീസില്‍ ഉള്ളതാണ് നോട്ടുകള്‍. നമ്പര്‍ പാനലുകളില്‍ ‘A’ എന്നെഴുതിയിട്ടുണ്ടാകും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. ഊര്‍ജിത് ആര്‍. പട്ടേലിന്റെ കയ്യൊപ്പോടു കൂടിയതാണ് പുതിയ 500 രൂപ നോട്ടുകളെന്ന് ആര്‍ബിഐ അറിയിച്ചു.

നിലവിലുള്ള 500 രൂപ നോട്ടുകളോട് സാമ്യമുള്ളവ തന്നെയാണ് പുതിയ നോട്ടുകള്‍. നിലവില്‍ വിപണിയിലുള്ള നോട്ടുകള്‍ തുടരുമെന്നും ആര്‍ബിഐ അറിയിച്ചു. കള്ളപ്പണം തടയുന്നതിനായി 2016 നവംബര്‍ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയിരുന്നു. തുടര്‍ന്ന് പുതിയ 500 രൂപയും 2000 രൂപയും പുറത്തിറക്കുകയും ചെയ്തു.