സൈനിക യോഗത്തിനിടെ അശ്ലീല വീഡിയോ പ്രദര്‍ശനം; അന്വേഷണത്തിന് ഉത്തരവിട്ട് ഐ ജി

single-img
13 June 2017

അതിര്‍ത്തി സംരക്ഷണ സേനയുടെ ആസ്ഥാനത്ത് ഞയറാഴ്ച സംഘടിപ്പിച്ച ചടങ്ങിനിടെ അശ്ലീല വീഡിയോ പ്രദര്‍നം നടന്നത് വിവാദമാകുന്നു. പഞ്ചാബില്‍ പാക് രാജ്യാന്തര അതിര്‍ത്തിക്ക് സമീപത്തുള്ള ഫിറോസ് പൂര്‍ നഗരത്തിലെ ബി.എസ്.എഫ് 77ാം ബറ്റാലിയന്‍ ആസ്ഥാനത്തായിരുന്നു സംഭവം. ‘അതിര്‍ത്തികള്‍ എങ്ങനെ സുരക്ഷിതമാക്കാം’ എന്ന വിഷയത്തില്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച യോഗത്തിനിടെയാണ് ലാപ്‌ടോപില്‍ നിന്നും പ്രൊജക്ടര്‍ വഴി വലിയ സക്രീനില്‍ ഒന്നര മിനിറ്റ് ദൈര്‍ഘ്യം നീണ്ടുനിന്ന അശ്ലീല വീഡിയോ പ്രദര്‍ശനം നടന്നത്.

ഈ സമയം, 12 ഓളം വനിതാ ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. വീഡിയോ അവതരണത്തിനിടെ അശ്ലീല ദൃശ്യങ്ങളും കടന്നുകൂടിയുട്ടുണ്ടെന്നു മനസ്സിലായപ്പോള്‍, ഉടന്‍ തന്നെ ലാപ്‌ടോപ് ഓഫാക്കുകയായിരുന്നു. അതേസമയം, സംഭവം ഖേദകരമാണെന്നും, ഉത്തരവാദികളായവരെ കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ടെന്നും ബിഎസ്എഫ് ഐജി അറിയിച്ചു.