കുമ്മനത്തിന്റെയൊക്കെ വാക്കുകള്‍ ആരും മുഖവിലയ്ക്ക് എടുക്കില്ല : പിണറായി

single-img
13 June 2017

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെതിരേ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കുമ്മനത്തിന്റെയൊക്കെ വാക്കുകള്‍ ആരും മുഖവിലയ്ക്ക് എടുക്കില്ലല്ലോയെന്നാണു പിണറായി പറഞ്ഞത്.

പത്രസമ്മേളനത്തിനിടെ കോഴിക്കോട് ജില്ലാക്കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ ആക്രമണം ജില്ലാ സെക്രട്ടറി പി മോഹനനെ ലക്ഷ്യം വച്ചുള്ളതായിരുന്നെന്നും ഈ ആക്രമണം ആസൂത്രിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനിടെ സംസ്ഥാനത്തെ സി പി എം -ബി ജെ പി സംഘർഷവിഷയവുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരൻ ഗവർണറെ കണ്ടകാര്യം ഓർമ്മിപ്പിച്ചപ്പോഴാണു പിണ്രായി കുമ്മനത്തിനെതിരെ ആഞ്ഞടിച്ചത്.

“അല്ല, കുമ്മനത്തിന്റെയൊക്കെ വാക്കു ആരുമിപ്പോ മുഖവിലയ്ക്കെടുക്കില്ലാല്ലോ? നേരിട്ടു ദൃശ്യം കാണുന്നതു തന്നെ മാ‍യയാണെന്നു പറഞ്ഞാൽ അതാരും വിശ്വസിക്കില്ലല്ലോ?“ പിണ്രായി ചോദിച്ചു.

സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ചവരെ പോലീസ്  പിടികൂടിയതു എല്ലാവരും കണ്ടിട്ടും അതു തങ്ങളല്ല എന്നു പറഞ്ഞ കുമ്മനത്തെ ആരും വിശ്വസിക്കില്ലെന്നും പിണറായി പറഞ്ഞു.