അനുഷ്‌കയോട് ആ സന്തോഷം പങ്കുവെച്ചപ്പോള്‍ കണ്ണ് നിറഞ്ഞെന്ന് കൊഹ്ലി

single-img
13 June 2017

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും പ്രണയത്തിലാണെന്നുള്ള വാര്‍ത്ത ഏവര്‍ക്കും അറിയാവുന്നതാണ്. പക്ഷേ
പ്രണയിനിയുമൊത്തുള്ള ചിത്രങ്ങള്‍ കൊഹ്ലി സോഷ്യല്‍ മീഡിയിയല്‍ പോസ്റ്റ് ചെയ്യാറുണ്ടെങ്കിലും സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറുന്ന ചോദ്യങ്ങള്‍ക്കൊന്നും അദ്ദേഹം ഉത്തരം പറയാറില്ലായിരുന്നു. തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഇരുവരും പരസ്യ പ്രതികരണങ്ങള്‍ നടത്താറുമില്ല. എന്നാല്‍ നിറകണ്ണുകളോടെ അനുഷ്‌ക്കയോട് താന്‍ പറഞ്ഞ കാര്യത്തെക്കുറിച്ച് താരം അടുത്തിടെ ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞു.

മൊഹാലിയിലെ ക്രിക്കറ്റ് അക്കാദമയില്‍ കളിച്ചു തുടങ്ങുമ്പോള്‍ താന്‍ സ്വപ്നം പോലും കാണാത്ത ഒന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്തെത്തുകയെന്ന്. ഇക്കാര്യം ഫോണിലൂടെ അറിഞ്ഞപ്പോള്‍ അത് ആദ്യം പറയാന്‍ കഴിഞ്ഞത് അനുഷ്‌കയോടാണെന്നത് ഈ വാര്‍ത്തയെ കൂടുതല്‍ മനോഹരമാക്കിയെന്നും ഇത് പറയുമ്പോള്‍ തന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയതായും കൊഹ്ലി പറഞ്ഞു.

ഒരു ടെസ്റ്റ് സീരീസ് കളിക്കുന്നതിനായി ഞാന്‍ മൊഹാലിയില്‍ ആയിരുന്നപ്പോള്‍ അന്നെന്നെ കാണാന്‍ അനുഷ്‌ക എത്തിയിരുന്നു. അതുപോലെ ഞാന്‍ ടെസ്റ്റ് ക്യാപ്റ്റനായപ്പോഴും മെല്‍ബനില്‍ വച്ച് അനുഷ്‌കയുണ്ടായിരുന്നു. അതാണ് ഞങ്ങളിരുവരും ഏറെ സന്തോഷിച്ച നിമിഷമെന്നും കൊഹ്ലി പറഞ്ഞു.