പിസ ഔട്ട്‌ലറ്റില്‍ പാത്രം കഴുകുന്ന ‘ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി’; വീഡിയോ വൈറലാവുന്നു

single-img
13 June 2017

കറാച്ചി: ഇന്ത്യന്‍ നായകന്റെ അതേ രൂപം. പോരാത്തതിന് ഇന്ത്യന്‍ ജേഴ്‌സിയുമായി സാമ്യമുള്ള വസ്ത്രം. കൊഹ്ലിയെന്നു സംശയിക്കാന്‍ മറ്റെന്തു വേണം? പിസ ഔട്ട്‌ലറ്റില്‍ പാത്രം കഴുകുന്ന ‘ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി’യുടെ വീഡിയോ വൈറലാവുന്നു. ജസ്റ്റ് പാകിസ്താനി തിങ്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് പാത്രം കഴുകുന്ന കോഹ്ലിയുടെ വീഡിയോ പുറത്ത് വന്നത്. പാകിസ്താനിലെ കറാച്ചിയിലെ ഷഹീദ് ഇമിലാറ്റിലെ ഡോമിനോസ് പിസാസില്‍ പാത്രം കഴുകുന്നതിന്റെ തിരക്കിലാണ് ഇന്ത്യന്‍ നായന്‍ കൊഹ്ലിയുടെ ഡ്യൂപ്പ്.

ക്രിക്കറ്റുമായി ഒരു ബന്ധവും ഈ ചെറുപ്പക്കാരനില്ല. തുച്ഛവേതനത്തിന് പിസ ഔട്ട്‌ലെറ്റില്‍ ജോലി ചെയ്തു വരികയാണ്. ഈ ഷോപ്പില്‍ എത്തിയ ഉപഭോക്താക്കളില്‍ ഒരാളാണ് പാക് കോഹ്ലിയുടെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്.

അര്‍ഷദ് ഖാന്‍ എന്നാണ് പാകിസ്ഥാനിലെ ‘കൊഹ്ലി’യുടെ പേര്. നേരത്തെ ഇസ്ലാമാബാദിലെ സണ്ടേ ബസാറില്‍ ചായ വില്‍പ്പനക്കാരനായിരുന്നു അര്‍ഷദ്. നേരത്തെയും അര്‍ഷദിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം തുടരമ്പോഴും പാകിസ്താനില്‍ ഏറെ ആരാധകരുള്ള താരമാണ് വിരാട് കോഹ്ലി.

https://www.facebook.com/JustPakistaniThingsOfficial/videos/837236799766451/