ഗോസിപ്പുകള്‍ക്ക് മറുപടിയുമായി ബിജുമേനോന്‍; ദിലീപ് എന്നെയോ ഞാന്‍ ദിലീപിനേയോ ഒതുക്കാന്‍ ശ്രമിച്ചിട്ടില്ല

single-img
13 June 2017

സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത നടനാണ് ബിജുമേനോന്‍. കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടന്‍. അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകളില്‍ ഒന്നായിരുന്നു ദിലീപ് ബിജു മേനോനെ ഒതുക്കാന്‍ ശ്രമിക്കുന്നു എന്നത്. ദിലീപിന്റെ വിവാഹ മോചന സമയത്തായിരുന്നു ഇത്. മഞ്ജുവാര്യര്‍ക്ക് പിന്നില്‍ സംയുക്താവര്‍മ്മയും ഭാവനയും പൂര്‍ണ്ണിമാ ഇന്ദ്രജിത്തും തമ്മിലുള്ള സൗഹൃദം സിനിമയില്‍ വലിയ ചേരി തിരിവുണ്ടാക്കിയെന്നായിരുന്നു ഗോസിപ്പുകള്‍. വര്‍ഷങ്ങളായി ദിലീപുമായി മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്ന ബിജുമേനോനെ ഈ വാര്‍ത്ത ഏറെ വേദനിപ്പിച്ചു. ഈ ഗോസിപ്പുകള്‍ക്കെതിരെ ഇപ്പോള്‍ ബിജുമേനോന്‍ തന്നെ രംഗത്തു വന്നിരിക്കുകയാണ്.

വര്‍ഷങ്ങളായി ദിലീപ് എന്നെയോ ഞാന്‍ ദിലീപിനേയോ ഒതുക്കാന്‍ ശ്രമിച്ചിട്ടില്ല. അതിന്റെ കാര്യവുമില്ല. ഒരു പണിയുമില്ലാത്ത ആരൊക്കയോ ചേര്‍ന്നു പടച്ചുവിട്ട വാര്‍ത്തകളാണ് അതെല്ലാം ബിജു മേനോന്‍ പറയുന്നു. വെറേ എന്തൊക്കായോ വ്യക്തിപരമായ ലക്ഷ്യങ്ങളോടെയായിരിക്കും അവര്‍ ആ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. ഞാനും കാണാറുണ്ട് അത്തരം വാര്‍ത്തകള്‍. ദിലീപും കണ്ടിട്ടുണ്ടാകും. ഞാനും ദിലീപും ഇത്തരം കാര്യങ്ങള്‍ സംസാരിക്കാറില്ല. ദിലീപിനും മനസിലാക്കാന്‍ സാധിക്കും ഇതുപോലുള്ള ഗോസിപ്പുകള്‍ക്കു പിന്നിലുള്ള കാരണങ്ങള്‍ എന്നും ബിജു മേനോന്‍ പറഞ്ഞു