റോഡ് മുറിച്ചുകടക്കുന്ന സ്ത്രീക്ക് സംരക്ഷണ വലയം തീര്‍ത്ത് ഡ്രൈവര്‍; വീഡിയോ വൈറല്‍

single-img
13 June 2017

ബെയ്ജിങ്: വീല്‍ചെയര്‍ ഉന്തിക്കൊണ്ട് റോഡ് മുറിച്ചു കടക്കുന്ന പ്രായമായ സ്ത്രീ അപകടത്തില്‍ പെടാതിരിക്കാന്‍ സംരക്ഷണ കവചം തീര്‍ത്ത് കാര്‍ ഡ്രൈവര്‍. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഡ്രൈവറെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഷാന്‍ഡോങ് പ്രവിശ്യയിലെ ലെയ്‌സോവിലുള്ള സുരക്ഷാ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

തുടര്‍ന്ന് ചൈനയിലെ പീപ്പിള്‍സ് ഡെയ്‌ലി തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. വീതിയേറിയ റോഡിലെ സീബ്രാ ക്രോസിങ്ങിലൂടെ പ്രായമേറിയ സ്ത്രീ വീല്‍ ചെയര്‍ ഉന്തി നീങ്ങുന്നതിനിടയില്‍ പച്ച സിഗ്‌നല്‍ തെളിയുന്നതും തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കുതിച്ചു പാഞ്ഞെത്തുമ്പോള്‍ കടുംചുമപ്പ് കാറോടിച്ചെത്തുന്ന ആള്‍ കാര്‍ നിര്‍ത്തി സ്ത്രീയെ ഇടിച്ചു തെറിപ്പിക്കാതിരിക്കാന്‍ സംരക്ഷണ കവചം തീര്‍ക്കുന്നതുമാണ് ദൃശ്യത്തില്‍. പിന്നാലെയെത്തിയ കാര്‍ തന്നെ മറികടന്ന് കുതിച്ചു പായാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഡ്രൈവര്‍ അനുവദിക്കാതെ നീങ്ങുന്നത് ദൃശ്യത്തില്‍ കാണാം.

WATCH: Kind-hearted driver uses his vehicle to cover for elderly street-crosser with a wheelchair in #Shandong

Posted by People's Daily, China on Monday, June 12, 2017