യെച്ചൂരിയെ ആക്രമിച്ചയാള്‍ക്ക് സംഘപരിവാറുമായി അടുത്ത ബന്ധം; ചിത്രങ്ങള്‍ പുറത്ത്

single-img
12 June 2017


ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ച ഹിന്ദുസേനാ നേതാവ് വിഷ്ണു ഗുപ്തയ്ക്ക് സംഘപരിവാറുമായി ബന്ധമില്ലെന്ന വാദം കള്ളമാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നു. ഇതോടെ വിഷ്ണു ഗുപ്തക്ക് ബിജെപിയുമായി യാതൊരു ബന്ധമില്ലെന്ന് പറഞ്ഞ കുമ്മനം ഉള്‍പ്പടെയുള്ള സംസ്ഥാനഘടകം മുഴുവന്‍ വെട്ടിലായിരിക്കുകയാണ്.

സംഘപരിവാര്‍ ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള വിഷ്ണു ഗുപ്തയുടെ ചിത്രങ്ങളാണ് പുറത്തു വന്നത്. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിക്കൊപ്പം വേദി പങ്കിടുന്നതും അശോക് സിംഗാളിന്റെ കാല്‍ തൊട്ടു വന്ദിക്കുന്നതും പ്രവീണ്‍ തൊഗാഡിയ, പ്രഗ്യാസിംഗ്, സാക്ഷി മഹാരാജ് തുടങ്ങിയവര്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, അമിത് ഷാ, കുമ്മനം രാജശേഖരന്‍ എന്നിവരുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. ബിജെപിക്കു വേണ്ടി ആക്രമണങ്ങള്‍ നടത്തി ജയിലില്‍ കിടന്നിട്ടുള്ളയാള്‍ കൂടിയാണ് വിഷ്ണു ഗുപ്ത. അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, എഴുത്തുകാരി അരുന്ധതി റോയി, ആര്യസമാജ് മേധാവി സ്വാമി അഗ്‌നിവേശ്, കാശ്മീരിലെ സ്വതന്ത്ര എം.എല്‍.എ എഞ്ചിനീയര്‍ റഷീദ് എന്നിവരെയും ഇയാള്‍ അക്രമിച്ചിട്ടുണ്ട്. കേരള ഹൗസിലെ ബീഫ് റെയിഡിനു പിന്നിലും വിഷ്ണു ഗുപ്തയും മലയാളിയായ പ്രതീഷ് വിശ്വനാഥനുമായിരുന്നു.