ക്ഷണിക്കപ്പെടാത്ത അതിഥിയെ കണ്ട് ഞെട്ടല്‍ മാറാതെ വധൂവരന്‍മാര്‍; വിവാഹ വേദിയില്‍ ഹീറോയായി ട്രംപ്

single-img
12 June 2017

ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ ജനങ്ങളെയും മാധ്യമങ്ങളേയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്. ക്രിസ്റ്റിന്‍, ടക്കര്‍ എന്നിവരുടെ വിവാഹ വേദിയിലാണ് ട്രംപ് അപ്രതീക്ഷിതമായി എത്തിയത്. ന്യൂജേഴ്‌സിയിലെ ട്രംപ് നാഷ്ണല്‍ ഗോള്‍ഫ് സെന്ററില്‍ ഗോള്‍ഫ് കളിച്ച ശേഷം മടങ്ങവെയാണ് ട്രംപ് സല്‍ക്കാരത്തില്‍ എത്തിച്ചേര്‍ന്നത്.

കൂടാതെ വധുവരന്‍മാരോടൊപ്പം നിന്ന്‌ ഫോട്ടോ എടുക്കാനും സമയം ചെലവഴിക്കാനും ട്രംപ് മറന്നില്ല. തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചരണ വാക്യമായ മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ എന്ന വാചകം ചിലര്‍ക്ക് ഓട്ടോഗ്രഫായി നല്‍കിയുമായിരുന്നു ട്രംപിന്റെ മടക്കം. ജനങ്ങളുമായി ഇടപഴകാനും അവരോട് സഹകരിക്കാനും മടിയുള്ള ആളാണ് താന്‍ എന്ന വിമര്‍ശകരുടെ വാക്കുകള്‍ക്ക് മറുപടിയായി തീര്‍ന്നിരിക്കുകയാണ് ട്രംപിന്റെ ഈ അപ്രതീക്ഷിത സന്ദര്‍ശനം.