ദേഹാസ്വാസ്ഥ്യം; കോടിയേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
12 June 2017

കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കരയില്‍ നടന്ന പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനേത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്.

പാര്‍ട്ടി യോഗത്തില്‍ റിപ്പോര്‍ട്ടിങ് നടത്തുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടന്‍ തന്നെ അദ്ദേഹത്തെ കൊട്ടാരക്കര ടിബിയിലേക്ക് മാറ്റി. ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍ അറിയിച്ചു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണം.