ഇന്‍ഡിഗോയുടെ മണ്‍സൂണ്‍ ഓഫര്‍: 899 രൂപയ്ക്ക് ഇന്ത്യയില്‍ 39 കേന്ദ്രങ്ങളിലേക്ക് പറക്കാം

single-img
12 June 2017

ചെന്നൈ: ചെലവു കുറഞ്ഞ യാത്രാവിമാനമായ ഇന്‍ഡിഗോ മണ്‍സൂണ്‍ ഓഫര്‍ പ്രഖ്യാപിച്ചു. ജൂണ്‍ 12 മുതല്‍ 14 വരെയാണ് ഇതിനായി ബുക്കിംഗ് നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെ സൗജന്യ നിരക്കില്‍ ഇന്‍ഡിഗോയില്‍ യാത്ര ആസ്വദിക്കാം. 39 യാത്രാകേന്ദ്രങ്ങളിലേക്കാണ് യാത്രാ ഇളവ് നല്‍കിയിരിക്കുന്നത്.

തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ എല്ലാ നിരക്കുകളും ഉള്‍പ്പെടെ 899 രൂപക്ക് യാത്ര ചെയ്യാം. മുംബൈ-ഗോവ, ജമ്മു-അമൃത് സര്‍, ഡല്‍ഹി-ഉദയ്പൂര്‍, അഹമ്മദാബാദ്മുംബൈ , ചെന്നൈ-പോര്‍ട്ട് ബ്ലെയര്‍ , ഹൈദരാബാദ്മുംബൈ, കൊല്‍ക്കത്ത-അഗര്‍ത്തല, ഡല്‍ഹി-കോയമ്പത്തൂര്‍ , ഗോവ-ചെന്നൈ എന്നീ റൂട്ടുകളില്‍ സൗകര്യം ലഭ്യമാണ്. ഇതിനു പുറമേ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന റൂട്ടുകളില്‍ പ്രത്യേക നിരക്കില്‍ യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്.

ഡല്‍ഹി-ചെന്നൈ (3,399 രൂപ), മുംബൈ ചെന്നൈ (1,999 രൂപ) ബംഗലൂരു ചെന്നൈ (1,199 രൂപ ) എന്നിങ്ങനെയാണ് നിരക്ക്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിരക്കിലാണ് ടിക്കറ്റ്. ബൂക്കിംഗ് റദ്ദാക്കിയാല്‍ പണം തിരിച്ചു നല്‍കില്ല. സമ്മര്‍ സ്‌പെഷ്യല്‍ വില്‍പ്പനയ്ക്ക് ലഭിച്ച ഊഷ്മള സ്വീകരണമാണ് പുതിയ ഓഫര്‍ പ്രഖ്യാപിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഇന്‍ഡിഗോ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ സഞ്ജയ് കുമാര്‍ അറിയിച്ചു.