സച്ചിന്റെ റെക്കോര്‍ഡ് പഴങ്കഥ; ഇനി ശിഖര്‍ ധവാന്റെ പേരില്‍

single-img
12 June 2017

ഐ.സി.സിയുടെ പ്രധാന ഏകദിന ടൂര്‍ണമെന്റില്‍ വേഗത്തില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡ് ഇനി ശിഖര്‍ ധവാന് സ്വന്തം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ 78 റണ്‍സ് നേടിയതോടെയാണ് ധവാനെ തേടി ഈ റെക്കോര്‍ഡ് എത്തിയത്. സച്ചിന്റെ ആയിരം റണ്‍സ് നേട്ടം പതിനെട്ട് ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു എങ്കില്‍ ധവാന്‍ 16 ഇന്നിങ്‌സുകള്‍ കൊണ്ട് അത് മറികടന്നു.

ഇന്ത്യയുടെ തന്നെ സൗരവ് ഗാംഗുലി, ദക്ഷിണാഫ്രിക്കയുടെ ഹര്‍ഷല്‍ ഗിബ്‌സ് ആസ്‌ട്രേലിയയുടെ മാര്‍ക്ക് വോ എന്നിവര്‍ 20 ഇന്നിങ്‌സുകളില്‍ നിന്നാണ് ആയിരം റണ്‍സ് തികച്ചത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ സെഞ്ച്വറി കരസ്ഥമാക്കിയ ധവാന്‍ ഇതുവരെ 271 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്താണ്.