കരുതിയിരുന്നോളൂ!; വാനാക്രൈയേക്കാള്‍ ഗുരുതരമായ ആക്രമണങ്ങള്‍ വരുന്നുവെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍

single-img
12 June 2017

ഇനിയുള്ള സൈബര്‍ ആക്രമണങ്ങള്‍ വാനാക്രൈ റാന്‍സംവെയറിനെക്കാള്‍ ഗുരുതരമായിരിക്കുമെന്ന് മുന്നറിയിപ്പ്. ലോകമാകെ പടര്‍ന്ന വാനാക്രൈ റാന്‍സംവെയര്‍ സൈബര്‍ ആക്രമണ ഭീതിയില്‍ നിന്നും ലോകം മുക്തമാകുന്നതിന് മുമ്പാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. വാനാക്രൈ ആക്രമണത്തിന് പിന്നിലെ ഹാക്കര്‍മാര്‍ തങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയ ടൂളുകള്‍ പൂര്‍ണ്ണമായി പുറത്തുവിട്ടിട്ടില്ല. ഇതാണ് സൈബര്‍ സുരക്ഷാ വിദഗ്ധരെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നത്.

ഹാക്കിങ് നിക്ഷേപമായി ഇവര്‍ ഇതിനെ കാണുകയും നിശ്ചിത ഇടവേളകളില്‍ റാന്‍സംവെയര്‍ സൈബര്‍ ആക്രമണം നടത്തുകയും ചെയ്യുകയെന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ടെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ വാനാക്രൈയേക്കാള്‍ രൂക്ഷമായ ആക്രമണമാവും സമീപഭാവിയില്‍ ഉണ്ടാവുക.