കാമുകനെ വധിച്ച് യുവതിയെ മെറ്റല്‍ കണ്ടെയ്‌നറില്‍ പൂട്ടിയിട്ടത് രണ്ടുമാസം; കൊടുംകുറ്റവാളി പിടിയില്‍

single-img
12 June 2017

കഴുത്തുവരെ ചങ്ങലയില്‍ കുരുക്കി രണ്ടു മാസമായി യുവതിയെ കണ്ടെയ്‌നറില്‍ ബന്ധനസ്ഥയാക്കിയെന്നു പറഞ്ഞാല്‍ സിനിമയില്‍ അല്ലാതെ ആരെങ്കിലും വിശ്വസിക്കുമോ. എന്നാല്‍ കാല ബ്രൗണ്‍ എന്ന യുവതിയുടെ ജീവിതത്തില്‍ സംഭവിച്ചത് ഇതാണ്. കാമുകനായ ചാര്‍ലി ഡേവിഡിനൊപ്പം സൗത്ത് കരോലിനയിലെ റിയല്‍ എസ്‌റ്റേറ്റ് ഏജന്റായ ക്രിസ്റ്റഫര്‍ കോല്‍ഹെപ്പിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലെത്തിയതായിരുന്നു കാല ബ്രൗണ്‍. കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുകളും കുടുംബാംഗങ്ങളും ചേര്‍ന്ന് ഒരുപാട് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇവര്‍ അവസാനം പോയത് സൗത് കരോലിനയിലെ ക്രിസ്റ്റഫര്‍ കോല്‍ഹെപ്പിന്റെ വീട്ടിലേക്കായിരുന്നുവെന്നു മാത്രമാണ് പോലീസിനു ലഭിച്ച വിവരം. സിം കാര്‍ഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും ഇവര്‍ അവസാനം എത്തിയത് കോല്‍ഹെപ്പിന്റെ വീട്ടില്‍ത്തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കോല്‍ഹെപ്പ് ഇക്കാര്യം നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് വിശദമായ അന്വേഷണം നടത്തിയത്. കപ്പലുകളില്‍ ഉപയോഗിക്കുന്ന മെറ്റല്‍ കണ്ടെയ്‌നറിനുള്ളില്‍ ചങ്ങലക്കിട്ട നിലയില്‍ ഒരു കിടക്കയില്‍ ചലനമറ്റ് കിടക്കുകയായിരുന്നു പോലീസ് കണ്ടെത്തുമ്പോള്‍ കാലാ.

കാമുകനായ ചാര്‍ലി ഡേവിഡ് കാര്‍വറാണ് ഈ വീട് വൃത്തിയാക്കാനായി തന്നെ ഇവിടേക്ക് കൂട്ടിക്കൊണ്ട് വന്നതെന്ന് അവള്‍ പോലീസിനോട് പറഞ്ഞു. പൊലീസ് ആദ്യം അവളോട് തിരക്കിയതും കാര്‍വാറിനെക്കുറിച്ചു തന്നെയായിരുന്നു. കോല്‍ഹെപ്പ് കാര്‍വറിന്റെ നെഞ്ചിലേക്ക് മൂന്ന് തവണ വെടിയുതിര്‍ത്തത് താന്‍ കണ്ടുവെന്ന് അവള്‍ പറഞ്ഞു. അതിനുശേഷം കണ്ടെയ്‌നറിനുള്ളില്‍ ചങ്ങലക്കിടുകയായിരുന്നെന്നും അവനെ അയാള്‍ കത്തിച്ചുകളഞ്ഞെന്ന് തന്നോട് പറഞ്ഞതായും അവള്‍ പോലീസിനു മൊഴി നല്‍കി.

കോല്‍ഹെപ്പ് എന്തിനുവേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്ന് തനിക്കറിയിലില്ലെന്നും യുവതി പോലീസിനോടു പറഞ്ഞു. പോലീസിന്റെ പരിശോധനയില്‍ പാതി കരിഞ്ഞതും അല്ലാത്തവയുമായ ധാരാളം മൃതദേഹങ്ങള്‍ കോല്‍ഹെപ്പിന്റെ പുരയിടത്തില്‍ നിന്ന് കണ്ടെത്തി. ഇതോടൊപ്പം കാര്‍വാറിന്റെ മൃതദേഹവും ഉണ്ടായിരുന്നു. മുളകുപൊടിയും കുരുമുളക് പൊടിയും മറ്റും വിതറി പോലീസ് നായയില്‍ നിന്ന് രക്ഷനേടുകയാണ് കോല്‍ഹെപ്പിന്റെ രീതിയെന്ന് ബ്രൗണ്‍ പോലീസിനോട് വ്യക്തമാക്കി. ബ്രൗണിന്റെ പരാതിയില്‍ കോല്‍ഹെപ്പിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കാര്‍വാറിന്റെതടക്കം നിരവധി കൊലപാതകങ്ങള്‍ നടത്തിയ കോല്‍ഹെപ്പ് ഇവയെല്ലാം ഏറ്റുപറഞ്ഞു. ഇതുവരെ ഏഴുപേരെ കൊലപ്പെടുത്തിയാതായും തെളിവു നശിപ്പിച്ചതായും ഇയാള്‍ പോലീസിന് മുന്നില്‍ സമ്മതിച്ചിട്ടുണ്ട്. 2003ല്‍ ഇയാള്‍ നടത്തിയ സൂപ്പര്‍ ബൈക്ക് കൊലപാതകത്തില്‍ നാല് പേരെയാണ് വകവരുത്തിയത്. ഇതുള്‍പ്പെടെ ഏഴു പേരെയാണ് ഇതുവരെ ഇയാള്‍ കൊലപ്പെടുത്തിയിരിക്കുന്നത്. കോല്‍ഹെപ്പിന്റെ കൊലപാതക പരമ്പരകളെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.