ഇരുട്ടി വെളുത്തപ്പോള്‍ “ആലിബാബ”യുടെ സ്ഥാപകൻ ജാക് മാ നേടിയത് 18,200 കോടി

single-img
12 June 2017

ചൈനീസ് ഇ-കൊമേഴ്സ് ഭീമൻ ആലിബാബയുടെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ജാക് മാ ഇരുട്ടി വെളുത്തപ്പോള്‍ നേടിയത് 18,200 കോടി.ആലിബാബയുടെ വരുമാനവളര്‍ച്ചാ ലക്ഷ്യം ഉയര്‍ത്തിയതോടെ ഓഹരി വില കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്നിരുന്നു.ഇതോടെ ഒറ്റ രാത്രി കൊണ്ട് കോടികളാണു ജാക് മാ നേടിയത്.

280 കോടി ഡോളറിന്റെ വരുമാന വര്‍ദ്ധനയാണ് ജാക് മായ്ക്ക് ഉണ്ടായത് അതായത് 18,200 കോടി ഇന്ത്യന്‍ രൂപ.ഈ കുതിപ്പോടെ ജാക് മായുടെ ആസ്തി 4,180 കോടി ഡോളറില്‍ എത്തി.ഇതോടെ ലോക സമ്പന്നരില്‍ പതിനാലാമത്തെ സ്ഥാനത്തെത്തിയിരിക്കുകയാണ് ഈ അമ്പത്തിരണ്ടുകാരന്‍.