നാളെ ഹർത്താലെന്ന് സാമൂഹ്യമാധ്യമങ്ങൾ, ഇല്ലെന്ന് യുഡിഎഫ്.

single-img
12 June 2017

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ചൊവ്വാഴ്ച യു​ഡി​എ​ഫ് ഹ​ർ​ത്താ​ലെ​ന്ന് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വ്യാ​പ​ക പ്ര​ച​ര​ണം. തിങ്കളാഴ്ച രാ​വി​ലെ മു​ത​ലാ​ണ് നാ​ളെ യു​ഡി​എ​ഫ് ഹ​ർ​ത്താ​ലെ​ന്ന വാ​ർ​ത്ത പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ചൊവ്വാഴ്ച യു​ഡി​എ​ഫ് ഹ​ർ​ത്താ​ലെ​ന്നാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​ക്കു​ന്ന​ത്.

അതേസമയം നാളെ യുഡിഎഫ് ഹർത്താലുണ്ടെന്ന പ്രചരണം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.മദ്യനയത്തിനെതിരേ പ്രതിഷേധപ്രകടനങ്ങൾക്ക് മാത്രമേ ആഹ്വാനം ചെയ്തിട്ടൂള്ളൂ എന്ന് അദ്ദേഹം പറഞ്ഞു