‘പശു ഞങ്ങളുടെ ദൈവം’; കേരളമല്ല, ഏത് സംസ്ഥാനം എതിര്‍ത്താലും കശാപ്പ് വിലക്ക് നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി

single-img
11 June 2017

കശാപ്പ് വിലക്കില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടില്ലെന്ന സൂചന നല്‍കി കേന്ദ്ര ശുചിത്വ, കുടിവെള്ള വിതരണ വകുപ്പ് സഹമന്ത്രി രമേശ് ചന്ദപ്പ ജിഗാജിനാഗി. കേരളമല്ല ഏതു സംസ്ഥാനം എതിര്‍ത്താലും നിയമം പ്രാബല്യത്തില്‍ കൊണ്ടുവരും. ‘പശു ഞങ്ങളുടെ ദൈവമാണ്’ എന്നും മന്ത്രി പറഞ്ഞു.

കശാപ്പിനു നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര നടപടിയില്‍ കേരളം ഒറ്റക്കെട്ടായാണു പ്രതിഷേധിച്ചത്. ഭക്ഷണസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം ചെറുക്കുമെന്നു വ്യക്തമാക്കി നിയമസഭയില്‍ പ്രമേയവും പാസാക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് കേരളമല്ല ആരെതിര്‍ത്താലും നിയമം നടപ്പിലാക്കുമെന്നു കേന്ദ്രമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. എന്‍ഡിഎ സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴയില്‍ എത്തിയതായിരുന്നു കേന്ദ്രമന്ത്രി.