ഖത്തറിന് സഹായവുമായി ഇറാന്‍; ഭക്ഷണ വസ്തുക്കളുമായി അഞ്ച് വിമാനങ്ങള്‍ അയച്ചു

single-img
11 June 2017

ടെഹ്‌റാന്‍: ഖത്തറില്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സഹായഹസ്തവുമായി ഇറാന്‍. ഖത്തറിലേക്ക് ഭക്ഷണസാധനങ്ങളടങ്ങിയ അഞ്ച് വിമാനങ്ങളാണ് ഇറാന്‍
അയച്ചിരിക്കുന്നത്. അത്യാവശ്യമായ ഭക്ഷണസാധനങ്ങളും പഴവര്‍ഗങ്ങളുമടക്കം 90 ടണ്‍ തൂക്കമുള്ള കാര്‍ഗോയാണ് ഓരോ വിമാനത്തിലുമുള്ളതെന്ന് ഇറാന്‍ വ്യേമയാന വക്താവ് ഷാറൂഖ് നൗഷാബാദി പറഞ്ഞു.

ഖത്തര്‍ ആവശ്യപ്പെടുന്നതനുസരിച്ച് ആവശ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നല്‍കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. 350 ടണ്‍ ഭക്ഷണ വസ്തുക്കള്‍ നിറച്ച് മൂന്ന് കപ്പലുകള്‍ ഖത്തറിലേക്ക് പുറപ്പെടാന്‍ തയ്യാറാകുന്നതായും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഇവയെല്ലാം സൗജന്യമായി നല്‍കുന്നതാണെന്നോ, പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കയറ്റുമതി ചെയ്യുന്നതാണോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. യു.എ.ഇ, ബഹ്‌റൈന്‍, സൗദി അറേബ്യ തുടങ്ങിയ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇറാന്റെ സഹായം.