കോഴിക്കോട് സിപിഎം-ബിജെപി സംഘര്‍ഷത്തിന് അയവില്ല; നാദാപുരത്ത് വായനശാലക്ക് തീയിട്ടു

single-img
11 June 2017

കോഴിക്കോട്: സിപിഎം-ബിജെപി സംഘര്‍ഷത്തിന് അയവില്ല. നാദാപുരത്ത് സിപിഎമ്മിന്റെ വായനശാലയ്ക്ക് നേരെ ഇന്നലെ അര്‍ദ്ധരാത്രി ആക്രമണം ഉണ്ടായതാണ് ഏറ്റവവും ഒടുവിലത്തെ സഭവം. അടച്ചിട്ടിരുന്ന വായനശാല കുത്തിത്തുറന്ന് തീയിടുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ നാദാപുരം-തലശേരി റോഡ് ഉപരോധിച്ചു. വായനശാല തീയിട്ടത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും ഇതിന് മുന്‍പും ഇത്തരത്തില്‍ വായനശാലകള്‍ അവര്‍ അഗ്‌നിക്കിരയാക്കിയിട്ടുണ്ടെന്നും സിപിഎം ആരോപിച്ചു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെയുണ്ടായ കയ്യേറ്റത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ നിരവധി പ്രകടനങ്ങള്‍ നടന്നിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്കിടെ, പലയിടത്തും ബിജെപി, ആര്‍എസ്എസ് ഓഫീസുകള്‍ക്കു നേരെ കല്ലേറുമുണ്ടായി. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍.