പുലി പശുക്കുട്ടിയെ മരക്കൊമ്പില്‍ തൂക്കിയിട്ടു; നാട്ടുകാര്‍ രക്ഷപ്പെടുത്തി

single-img
11 June 2017

അതിരപ്പള്ളി: റബ്ബര്‍ തോട്ടത്തില്‍ പുലി പശുക്കുട്ടിയെ പിടിച്ച് മരത്തില്‍ തൂക്കിയിട്ടു. പ്ലാന്റേഷന്‍ മൂന്നാം ബ്ലോക്കിലെ പുത്തന്‍പുരയില്‍ ചന്ദ്രന്റെ രണ്ടു വയസുള്ള പശുക്കുട്ടിയെ ആണ് പുലി പിടിച്ചത്. 12 അടിയിലേറെ ഉയരമുള്ള മരത്തിലാണ് പശുവുമായി പുലി കയറിയത്. അതിരപ്പള്ളി പ്ലാന്റേഷന്‍ റബ്ബര്‍ത്തോട്ടത്തില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പുലി പശുക്കുട്ടിയെ ഉപേക്ഷിച്ച് മറഞ്ഞു.

പ്രദേശത്ത് പുലിയുടെ ആക്രണമണം ഇതാദ്യമല്ലെന്നും മുമ്പ് രണ്ട് പശുക്കുട്ടികളെ പുലി കൊന്നിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ രക്ഷിച്ച പശുക്കുട്ടി ചികിത്സയിലാണ്. തോളിന് സമീപം പരിക്കേറ്റിട്ടുണ്ടെന്ന് വെറ്ററിനറി ഡോക്ടറര്‍ വ്യക്തമാക്കി