മൊബൈലില്‍ കളിച്ച് നടക്കരുത്; അപകടം പതിയിരിപ്പുണ്ട്

single-img
10 June 2017

തെരുവിലെ നടപ്പാതയിലൂടെ മൊബൈല്‍ ഫോണില്‍ പരതി വന്ന സ്ത്രീക്ക് അശ്രദ്ധ മൂലം പറ്റിയ അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. യു.എസിലെ ന്യൂജേഴ്‌സിയിലാണ് സംഭവം. 67 വയസ്സുള്ള സ്ത്രീ ഫുട്പാത്തിലൂടെ മൊബൈലും പരിശോധിച്ച് നടന്നു നീങ്ങുന്നതിനിടയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. മുന്നില്‍ കാത്തിരുന്ന അപകടം മനസ്സിലാകാതെ മൊബൈല്‍ പരിശോധിച്ച് നടന്നു പോയ സ്ത്രീ ഫുട്പാത്തിനു അടിയിലുള്ള ഓടയില്‍ അറ്റകുറ്റപണിക്കായി നീക്കി വെച്ചിരുന്ന സ്ലാബില്‍ തട്ടി തലകുത്തി വീഴുകയായിരുന്നു.

ആറ് അടിയോളം താഴേക്കാണ് അവര്‍ പതിച്ചത്. ഇതുകണ്ടുവന്ന സ്ത്രീകള്‍ ഭയന്ന് നിലവിളിക്കുന്നത് സിസിടിവി ദ്യശ്യത്തില്‍ കാണാം. എമര്‍ജന്‍സി സര്‍വീസുകള്‍ എത്തിയാണ് വൃദ്ധയെ പിന്നീട് ഓടയില്‍ നിന്ന് പുറത്തെടുത്തത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.