ചതിച്ചത് പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തക; കോഹ്ലിയും ഡിവില്ല്യേഴ്‌സും ഡക്കായതിനുള്ള കാരണം കണ്ടെത്തി ട്രോളന്മാര്‍

single-img
10 June 2017

ലണ്ടന്‍: പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പെം സെല്‍ഫിയെടുത്ത കോഹ്ലിയെയും ഡിവില്ല്യേഴ്‌സിനെയും ട്രോളി സോഷ്യല്‍ മീഡിയ. ബ്രിട്ടണില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ സംഭവിച്ച ബാറ്റിംഗ് തകര്‍ച്ചക്കുള്ള കാരണം കണ്ടുപിടിച്ചാണ് ട്രോളന്മാര്‍ രംഗത്തെത്തിയിട്ടുള്ളത്. മത്സരത്തിനിടെ കോഹ്ലിക്കും ഡിവിലിയേഴ്‌സിനുമൊപ്പം സെല്‍ഫിയെടുത്ത പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തക സൈനാബ് അബ്ബാസാണ് ഇതിനു പിന്നിലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

നിറഞ്ഞ ചിരിയോടെയാണ് മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പെം കോഹ്ലിയും ഡിവിലിയേഴ്‌സും സെല്‍ഫിയെടുത്തത്. എന്നാല്‍ പിന്നീട് ക്രീസില്‍ ഇറങ്ങിയ ഇവര്‍ ആരാധകരെ നിരാശപ്പെടുത്തി. ബുധനാഴ്ച പാകിസ്ഥാനെതിരെ ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ നായകന്‍ ഡിവില്ല്യേഴ്‌സ് അക്കൗണ്ട് തുറക്കാനാവാതെ പവനിയനിലേക്ക് മടങ്ങുകയായിരുന്നു. വ്യാഴാഴ്ച ശ്രീലങ്കയ്‌ക്കെതിരെ ഇറങ്ങിയ കോലിയുടെ വിധിയും മറിച്ചായിരുന്നില്ല. ഇതോടെയാണ് സൈനാബ് അബ്ബാസിനെ പഴിചാരി ക്രിക്കറ്റ് ആരാധകര്‍ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് ഇന്ത്യന്‍ ആരാധകരുടെ പ്രതികരണം.

അതേസമയം, പാക്കിസ്ഥാനി ആരാധകര്‍ ദക്ഷിണാഫ്രിക്കക്കെതിരായ കളി വിജയിപ്പിച്ചതില്‍ സൈനബിനോട് നന്ദി പറുന്നു. ശ്രീലങ്കന്‍ കളിക്കാരൊത്തുള്ള സെല്‍ഫി പ്രതീക്ഷിച്ചിരിക്കുകയാണ് പാക്കിസ്ഥാനി ആരാധകര്‍.