ബദരിനാഥില്‍ ഹെലികോപ്റ്ററിന്റെ ബ്ലേഡുകള്‍ക്കിടയില്‍ കുടുങ്ങി എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം

single-img
10 June 2017

ന്യൂഡല്‍ഹി: ഹെലികോപ്റ്ററിന്റെ ബ്ലേഡുകള്‍ക്കിടയില്‍ കുടുങ്ങി എഞ്ചിനീയര്‍ മരിച്ചു. ബദരിനാഥില്‍നിന്നു ഹരിദ്വാറിലേക്കു പോകുകയായിരുന്ന അഗസ്ത 119 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. ഉത്തരാഖണ്ഡിലെ ബദരീനാഥില്‍ ഇന്ന് രാവിലെ 7.45 നാണ് സംഭവം.

ഹരിദ്വാരില്‍ നിന്ന് യാത്ര തുടങ്ങിയ കോപ്റ്ററിന് അന്തരീക്ഷ മര്‍ദ്ദം കുറവായതിനാല്‍ പറക്കാനായില്ല. ബാലന്‍സ് നഷ്ടപ്പെട്ട ഹെലികോപ്റ്റര്‍ താഴേക്കു തന്നെ വീഴുകയായിരുന്നു. ഭയന്നുപോയ എഞ്ചിനീയര്‍ വിക്രം ലാംബ ഹെലികോപ്റ്ററില്‍ നിന്ന് താഴേക്ക് ചാടി. അതിനിടെ ഹെലികോപ്റ്ററിന്റെ ബ്ലേഡുകള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു.

ബദരീനാഥിലേക്കുള്ള തീര്‍ത്ഥാടകരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. എട്ടു സീറ്റുകളുള്ള ഹെലികോപ്റ്ററിലെ പൈലറ്റും മറ്റു യാത്രികരും സുരക്ഷിതരാണ്. തീര്‍ത്ഥാടകര്‍ റോഡുമാര്‍ഗം യാത്ര തുടര്‍ന്നു.