ദുബൈ വിമാനത്താവളത്തില്‍ ഇനി പാസ്‌പോര്‍ട്ട് വേണ്ട; സ്മാര്‍ട്ട്ഫോണ്‍ ഉണ്ടെങ്കില്‍ യാത്ര ചെയ്യാം

single-img
9 June 2017

ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ 3-ല്‍ സാമാര്‍ട് ഫോണ്‍ ഉപയോഗിച്ച് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്ന സംവിധാനം ഏര്‍പ്പെടുത്തി. പാസ്‌പോര്‍ട്ടിനും എമിറേറ്റ്‌സ് ഐഡിക്കും പകരം ഇനി ഇ-ഗെയ്റ്റില്‍ എമിറേറ്റ് സ്മാര്‍ട് വാലെ ആപ്പ് ഉള്ള സ്മാര്‍ട്ട് ഫോണ്‍ കാണിച്ചാല്‍ യാത്രാനുമതി ലഭിക്കും. ഇതോടെ നിര്‍ഗമന സമയത്ത് ഒരു യാത്രക്കാരന് ഒന്‍പതിനും 12നുമിടയില്‍ സെക്കന്‍ഡുകള്‍ ലാഭിക്കാം.

എമിറേറ്റ്‌സ് സ്മാര്‍ട്ട് വാലെ എന്ന് പേരിട്ട പദ്ധതി ദുബായിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കും. ലോകത്ത് ഈ സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ വിമാനത്താവളം എന്ന ബഹുമതി ദുബൈക്ക് സ്വന്തമായി. വിമാനത്താവളത്തിലെ നിര്‍ഗമന ഹാളില്‍ സജ്ജമാക്കിയ സംവിധാനം ദുബായുടെ പൊതുസുരക്ഷാ, പൊലീസ് ഉപമേധാവി ലഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീമും ദുബായ് താമസ കുടിയേറ്റ വകുപ്പ് തലവന്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.