ഖത്തര്‍ പ്രശ്‌നം: സൗദിയിലെ ഖത്തര്‍ എയര്‍വെയ്‌സിന്റെ എല്ലാഓഫീസുകളും പൂട്ടി

single-img
9 June 2017

റിയാദ്: ഖത്തര്‍ എയര്‍വെയ്‌സിന്റെ സൗദിയിലെ എട്ടു ഓഫീസുകളും അടച്ചുപൂട്ടി. സൗദി വിമാനത്താവളങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുന്നതിന് ഖത്തര്‍ എയര്‍വെയ്‌സിന് നല്‍കിയ ലൈസന്‍സുകള്‍ റദ്ദാക്കിയ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, ഖത്തര്‍ എയര്‍വെയ്‌സ് ഓഫീസുകള്‍ 48 മണിക്കൂറിനകം അടച്ചുപൂട്ടണമെന്ന് ഉത്തരവിട്ടിരുന്നു. ഈ സമയം ഇന്നലെ അവസാനിച്ചതോടെയാണ് ഓഫിസുകള്‍ അടച്ചുപൂട്ടിയത്. ടിക്കറ്റ് പണം തിരികെ ലഭിക്കുന്നതിന് ഖത്തര്‍ എയര്‍വെയ്‌സ് വെബ്‌സൈറ്റ് വഴി ആശയ വിനിമയം നടത്തണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസ് ഓഫീസുകള്‍ക്കു മുന്നില്‍ പതിച്ചിട്ടുണ്ട്.