മെസി വിവാഹിതനാകുന്നു; മക്കളെ സാക്ഷിയാക്കി ജൂണ്‍ 30ന് കളിക്കൂട്ടുകാരിയെ മിന്നുകെട്ടും

single-img
9 June 2017

ഫുട്‌ബോള്‍ മാന്ത്രികന്‍ ലയണല്‍ മെസി വിവാഹിതനാകുന്നു. ഒരു പതിറ്റാണ്ട് കാലത്തെ ലിവിങ് ടുഗതറിന് ശേഷം കളിക്കൂട്ടുകാരിയായ അന്റോനെല്ല റോക്കുസോയയെയാണ് മെസ്സി മിന്നുകെട്ടുന്നത്. മെസിയുടെ ജന്‍മനാടായ റൊസാരിയോയിലാണ് ജൂണ്‍ 30ന് വിവാഹം നടക്കുന്നത്. വിവാഹത്തില്‍ അര്‍ജന്റീന, ബാഴ്‌സ ടീമുകളിലെ സഹതാരങ്ങള്‍ പങ്കെടുക്കും. ഇതിന് ശേഷം ബാഴ്‌സിലോണയിലും ചടങ്ങുണ്ടായിരിക്കും.

അര്‍ജന്റീനിയന്‍ മോഡല്‍ കൂടിയായ റോക്കുസോയും മെസിയും ചെറുപ്പകാലം മുതല്‍ പ്രണയികളാണ്. തമ്മില്‍ കണ്ടുമുട്ടിയതും അടുത്തതുമെല്ലാം മെസിയുടെ കൂട്ടുകാരനും റുക്കോസോയുടെ ബന്ധുവുമായ ലൂകാസ് ഷാഗ്‌ളിയയിലൂടെയായിരുന്നു. 2008 മുതല്‍ റോക്കുസോയുമായി ഒരുമിച്ച് താമസിക്കുകയാണ് മെസി. നിലവില്‍ ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളുണ്ട്. നാലു വയസുകാരന്‍ തിയാഗോയും ഒരു വയസുള്ള മത്യോയും